ക്വാ​റി വേ​സ്റ്റ് റോ​ഡി​ൽ: പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Thursday, September 24, 2020 11:36 PM IST
ആ​റ്റി​ങ്ങ​ൽ: രാ​മ​ച്ചം​വി​ള -കാ​ട്ടും​പു​റം റോ​ഡി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രാ​ത്രി​യി​ൽ ക്വാ​റി വേ​സ്റ്റ് റോ​ഡി​ൽ ഇ​റ​ക്കി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. റീ ​ടാ​റിം​ഗി​ന് വേ​ണ്ടി വ​ലി​യ ഗ​ട്ട​റു​ക​ൾ നി​ക​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 20 മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ഉ​ള്ള സ്ഥ​ല​ത്ത് ക്വാ​റിവേ​സ്റ്റ് നി​ക്ഷേ​പി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.
റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ള്ള ഭാ​ഗ​ത്ത് ക്വാ​റി വേ​സ്റ്റ് നി​ക്ഷേ​പി​ച്ച് താ​ത്കാ​ലി​ക ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
​ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കൊ​ടു​വി​ൽ നി​ക്ഷേ​പി​ച്ച മ​ണ്ണ് റോ​ഡി​ൽ നി​ന്ന് മാ​റ്റി ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കി.​
ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി യാ​ത്രാ യോ​ഗ്യ​മാ​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.