ര​ണ്ട​ര മാ​സ​ത്തി​നു​ശേ​ഷം കെ​എ​സ്ആ​ർ​ടി​സി തീ​ര​ദേ​ശ ഡി​പ്പോ​ക​ൾ തു​റ​ന്നു
Thursday, September 24, 2020 11:39 PM IST
വി​ഴി​ഞ്ഞം: ര​ണ്ട​ര മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം കെ​എ​സ്ആ​ർ​ടി​സി​യു​ടെ തീ​ര​ദേ​ശ ഡി​പ്പോ​ക​ൾ തു​റ​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ജി​ല്ല​യു​ടെ വി​വി​ധ റൂ​ട്ടു​ക​ളി​ലേ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ബ​സു​ക​ൾ ഓ​ടി​ച്ചു.​വി​ഴി​ഞ്ഞം ഡി​പ്പോ​യി​ൽ നി​ന്നു​ള്ള പ​ന്ത്ര​ണ്ടും പൂ​വാ​റി​ൽ നി​ന്നു​ള്ള ഇ​രു​പ​ത് ബ​സും ഇ​ന്ന​ലെ റോ​ഡി​ലി​റ​ങ്ങി. വി​ഴി​ഞ്ഞ​ത്തു നി​ന്നു​ള്ള ആ​റ് എ​ണ്ണം കോ​വ​ളം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മൂ​ന്നെ​ണ്ണം പ​ള്ളി​ച്ച​ൽ വ​ഴി കി​ഴ​ക്കേ​ക്കോ​ട്ട​യ്ക്കും ന​ലെ​ണ്ണം ബാ​ല​രാ​മ​പു​രം വ​ഴി കാ​ട്ടാ​ക്ക​ട​യി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തി.
പൂ​വാ​റി​ൽ നി​ന്നു​ള്ള നാ​ലെ​ണ്ണം വി​ഴി​ഞ്ഞം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ​പ്പോ​ൾ പ​ത്തെ​ണ്ണം നെ​യ്യാ​റ്റി​ൻ​ക​ര വ​ഴി​കാ​ട്ടാ​ക്ക​ട​യ്ക്കും ആ​റെ​ണ്ണം കാ​ഞ്ഞി​രം​കു​ളം വ​ഴി ത​ല​സ്ഥാ​ന​ത്തേ​ക്കും സ​ർ​വീ​സ് ന​ട​ത്തി.​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച 30 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് വ​രു​മാ​ന​മെ​ങ്കി​ലും സ​ർ​വീ​സ് തു​ട​രാ​ൻ ത​ന്നെ​യാ​ണ് ബ​ണ്ഡ​പ്പെ​ട്ട​വ​രു​ടെ തീ​രു​മാ​നം. ക​ഴി​ഞ്ഞ 15 മു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ന് മാ​റ്റ​മു​ണ്ടാ​യ​താ​യി കോ​ർ​പ്പ​റേ​ഷ​ന്‍റെ സോ​ണ​ൽ ഓ​ഫീ​സ് ആ​രോ​ഗ്യ വി​ഭാ​ഗം പ​റ​യു​മ്പോ​ൾ.
22 മു​ത​ൽ മാ​റ്റ​മു​ണ്ടാ​യ​താ​യി കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രും പ​റ​യു​ന്നു.​എ​ന്നാ​ൽ ഇ​തൊ​ന്നു​മ​റി​യാ​ത്ത തീ​ര​ദേ​ശ​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലേ​യും​റോ​ഡ് അ​ട​ച്ചു​ള്ള നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്. കൂ​ടാ​തെ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കും സോ​ൺ മാ​റ്റ​ത്തി​ന്‍റെ നി​ർ​ദേ​ശം എ​ത്തി​യി​ട്ടി​ല്ല.
​ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​ര​ദേ​ശ​വും അ​ട​ച്ച് പൂ​ട്ടു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ പ്ര​ഖ്യാ​പ​നം വ​ന്ന ക​രിം​കു​ളം പ​ഞ്ചാ​യ​ത്ത് ഇ​പ്പോ​ഴും സ്തം​ഭ​ന​ത്തി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. തീ​ര​ദേ​ശ റോ​ഡു​വ​ഴി​യു​ള്ള ബാ​സ് ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.