വി​ട​വാ​ങ്ങി​യ​ത് സ​ഭ​ക്ക് പു​തു ചൈ​ത​ന്യം പ​ക​ര്‍​ന്ന ഇ​ട​യ​ൻ
Friday, September 25, 2020 11:33 PM IST
മാ​റ​ന​ല്ലൂ​ര്‍: കോ​ര്‍ എ​പ്പി​സ്ക്കോ​പ്പ ഫാ.​ഫി​ലി​പ്പ് ഉ​ഴ​നെ​ല്ലൂ​ര്‍ അ​ജ​പാ​ല​ന ദൗ​ത്യം പൂ​ര്‍​ത്തീ​ക​രി​ച്ച് മ​ട​ങ്ങു​മ്പോ​ള്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​ക്ക് ന​ഷ്ട​മാ​കു​ന്ന​ത് സ​ഭ​യു​ടെ വ​ള​ര്‍​ച്ച​ക്ക് 90 ക​ളി​ല്‍ പു​ത്ത​ന്‍ ചൈ​ത​ന്യം പ​ക​ര്‍​ന്ന ഇ​ട​യശ്രേ​ഷഠനെ. പാ​റ​ശാ​ല​യി​ല്‍ മ​ല​ങ്ക​ര സ​ഭ​യു​ടെ പു​തി​യ രൂ​പ​ത വ​രു​മ്പോ​ള്‍ അ​തി​ന് മു​മ്പ് ത​ന്നെ സ​ഭ​ക്ക് അ​ടി​ത്ത​റ​പാ​കാ​ന്‍ ഫാ.​ഫി​ലി​പ്പ് ഉ​ഴ​നെ​ല്ലൂ​രി​ന് ക​ഴി​ഞ്ഞു. പു​തി​യ രൂ​പ​ത​യു​ടെ പ്ര​ഖ്യാ​പ​നം വ​ത്തി​ക്കാ​നി​ല്‍ നി​ന്ന് വ​രു​മ്പോ​ള്‍ തെ​ക്കി​ന്‍റെ മ​ല​ങ്ക​ര വി​ശ്വാ​സ​ത്തെ സ​ഭ അം​ഗീ​ക​രി​ച്ചു എ​ന്നാ​യി​രു​ന്നു ഫാ.​ഫി​ലി​പ്പ് ഉ​ഴ​നെ​ല്ലൂ​രി​ന്‍റെ വാ​ക്കു​ക​ള്‍.
രൂ​പ​താ കേ​ന്ദ്ര​മാ​യി പ​ഖ്യാ​പി​ക്ക​പ്പെ​ട്ട പാ​റ​ശാ​ല​യി​ലെ 103 ഇ​ട​വ​ക​ക​ളി​ല്‍ 56 ദേ​വാ​ല​യ​ങ്ങ​ള്‍ പ​ണി​ക​ഴി​പ്പി​ച്ച​ത് ഫി​ലി​പ്പ് കോ​ര്‍ എ​പ്പി​സ്കോ​പ്പാ​യാ​യി​രു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര, കാ​ട്ടാ​ക്ക​ട, പാ​റ​ശാ​ല വൈ​ദി​ക ജി​ല്ല​ക​ള്‍ ഏ​കോ​പി​പ്പി​ച്ച് ഭ​ദ്രാ​സ​നം പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ മൂ​ന്ന് വൈ​ദീ​ക ജി​ല്ല​ക​ളി​ലും ഫി​ലി​പ് കോ​ര്‍ എ​പ്പി​സ്കോ​പ്പ​ക്ക് വി​ശ്വാ​സ ചൈ​ത​ന്യം പ​ര​ത്തി ഇ​ട​വ​ക​ക​ള്‍ സ്ഥാ​പി​കാ​ന്‍ ക​ഴി​ഞ്ഞു എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.1967 ല്‍ ​ബാ​ല​രാ​മ​പു​ര​ത്ത് പ്രേ​ക്ഷി​ത ദൗ​ത്യം ആ​രം​ഭി​ച്ച അ​ച്ച​ന്‍ പി​ന്നെ ചെ​മ്പ​ര​ത്തി​വി​ള കേ​ന്ദ്ര​മാ​ക്കി​യാ​ണ് പ്ര​വ​ര്‍​ത്ത​നം തു​ട​ര്‍​ന്ന​ത്. ബി​ഷ​പ് ബ​ന​ഡി​ക്ട് മാ​ര്‍ ഗ്രി​ഗോ​റി​യോ​സി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ന്ന് കാ​ട്ടാ​ക്ക​ട, നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കു​ക​ളി​ല്‍ അ​ച്ച​ന്‍റെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ ദൃ​ഡ​പ്പെ​ടു​ത്തി​യ​ത് .1968 ല്‍ ​കാ​ട്ടാ​ക്ക​ട ക​ണ്ട​ല​യി​ല്‍ ഫാ​ത്തി​മ മാ​താ​വി​ന്‍റെ ദേ​വാ​ല​യം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച് കൊ​ണ്ടാ​രം​ഭി​ച്ച ദൗ​ത്യം 1999 ല്‍ ​ക​ണ്ണം​കോ​ട് ദേ​വാ​ല​യം വ​രെ തു​ട​ര്‍​ന്ന​പ്പോ​ള്‍ വ​ലി​യൊ​രു വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് പ്രാ​ര്‍​ഥി​ക്കാ​നും ആ​രാ​ധി​ക്കാ​നും വി​ശു​ദ്ധ കു​ര്‍​ബാ​ന​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് അ​ച്ച​ന്‍​ ഒ​രു​ക്കിയ​ത്. പാ​റ​ശാ​ല രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ ഡോ.​തോ​മ​സ് മാ​ര്‍ യൗ​സേ​ബി​യൂ​സ് 1995 മു​ത​ല്‍ 2000 വ​രെ കാ​ട്ടാ​ക്ക​ട വൈ​ദീ​ക ജി​ല്ല​യി​ലെ പു​ന്നാ​വു​ര്‍, പു​ത്ത​ന്‍​കാ​വു​വി​ള ഇ​ട​വ​ക​ക​ളി​ല്‍ കോ​ര്‍എ​പ്പി​സ് കോ​പ്പ ഫി​ലി​പ്പ് ഉ​ഴ​നെ​ല്ലൂ​രി​ന് സ​ഹാ​യി​യാ​യി എ​ത്തി​യി​രു​ന്നു എ​ന്ന​തും ച​രി​ത്ര​മാ​ണ് .