വി​ല​ക്ക് ലം​ഘ​നം: 36,200 രൂ​പ പി​ഴ ഈ​ടാ​ക്കി
Monday, October 19, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ കോ​വി​ഡ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 215 പേ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 27 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 178 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത മൂ​ന്നു പേ​രി​ൽ നി​ന്നു​മാ​യി 36,200 രൂ​പ പി​ഴ ഈ​ടാ​ക്കി.
സു​ര​ക്ഷാ മാ​ർഗനി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ന​ട​ത്തി​യ അ​ഞ്ചു വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ച്ച ര​ണ്ടു ക​ട​ക​ള്‍​ക്കു​മെ​തി​രെ ഇ​ന്ന​ലെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു.