ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക്
Monday, October 19, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍റെ മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഈ​മാ​സം 28 വ​രെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വെ​ബി​നാ​റു​ക​ൾ ന​ട​ക്കും.
ടൂ​റി​സ​ത്തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ൾ പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​നു ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം ആ​ശ​യ​ത്തെ പ​രി​പോ​ഷി​ക്കു​വാ​ൻ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​യാ​ണ് ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ. ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം സം​സ്ഥാ​ന​ത്തി​ന്‍റെ ടൂ​റി​സം ന​യ​മാ​യി അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് 2017 ഒ​ക്ടോ​ബ​ർ 20 നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന ഈ ​വേ​ള​യി​ൽ ലോ​ക ടൂ​റി​സ​ത്തി​ന് മാ​തൃ​ക​യാ​യി കേ​ര​ള​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ മാ​റു​ന്നു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.