സാ​ക്ഷ​ര​താ മി​ഷ​നി​ലൂ​ടെ 18 ഭി​ന്ന​ലിം​ഗ​ക്കാ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി
Tuesday, October 20, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കാ​യി സാ​ക്ഷ​ര​താ​മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന സ​മ​ന്വ​യ തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ലൂ​ടെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ​യി​ൽ 18 ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കു വി​ജ​യം .
22 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 18 വി​ജ​യെ ക​ര​സ്ഥ​മാ​ക്കി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ ഒ​ന്പ​ത് പേ​രി​ൽ എ​ട്ടു പേ​ർ വി​ജ​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഞ്ച്, കൊ​ല്ലം ര​ണ്ട്, തൃ​ശൂ​ർ ഒ​ന്ന്, കോ​ഴി​ക്കോ​ട് ഒ​ന്ന്, ക​ണ്ണൂ​ർ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ൽ വി​ജ​യി​ച്ച​വ​രു​ടെ എ​ണ്ണം. പ്ര​ത്യ​ക പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി നി​യോ​ഗി​ച്ച​ത്. അ​ധ്യാ​പ​ക​രി​ലും ബി​എ​ഡ് ക​ഴി​ഞ്ഞ ഭി​ന്ന​ലിം​ഗ​ക്കാ​രു​ണ്ട്.

പ്ര​തി​ഷേ​ധ സ​മ​രം
ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട്: ടൗ​ൺ എ​ൽ​പി​എ​സി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ജൈ​വോ​ദ്യാ​ന പാ​ർ​ക്കും മ​ര​ങ്ങ​ളും ന​ശി​പ്പി​ച്ച് ശൗ​ചാ​ല​യം നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ധ്യാ​പ​ക​പ​രി​ഷ​ത്ത് നെ​ടു​മ​ങ്ങാ​ട് സ​ബ്ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. സ​മ​രം ബി​ജെ​പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഉ​ദ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.