ക​ഴ​ക്കൂ​ട്ട​ത്തെ ഗ​താ​ഗ​ത കു​രു​ക്ക്: ഐ​എ​ന്‍​ടി​യു​സി ഉ​പ​വാ​സ​ സ​മ​രം ന​ട​ത്തി
Tuesday, October 20, 2020 11:38 PM IST
ക​ഴ​ക്കൂ​ട്ടം : ക​ഴ​ക്കൂ​ട്ട​ത്തെ യാ​ത്രാ​ദു​രി​ത​ത്തി​നു കാ​ര​ണം ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ ഗു​രു​ത​ര അ​നാ​സ്ഥ​യാ​ണെ​ന്ന് അ​ടൂ​ര്‍​പ്ര​കാ​ശ് എം​പി.
ഐ​എ​ന്‍​ടി​യു​സി ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ഴ​ക്കൂ​ട്ട​ത്തെ യാ​ത്രാ ദു​രി​ത​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ ഉ​പ​വാ​സ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി. ​ലാ​ലു അ​ധ്യ​ക്ഷ വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി ജോ​ണ്‍ വി​നേ​ഷ്യ​സ്, ജി.​വി.​ഹ​രി, ആ​നാ​ട് ജ​യ​ന്‍, ആ​ര്‍.​പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍, അ​ഭി​ലാ​ഷ് ആ​ര്‍. നാ​യ​ര്‍, ക​ട​കം​പ​ള്ളി ഹ​രി​ദാ​സ്, ചെ​റു​വ​യ്ക്ക​ല്‍ പ​ത്മ​കു​മാ​ര്‍, ആ​ര്‍.​അ​ശോ​ക​ന്‍, ബി.​വി​ജ​യ​കു​മാ​ര്‍, യു.​പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.