വ​ന​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, October 20, 2020 11:41 PM IST
ക​ല്ല​റ : വ​ന​മേ​ഖ​ല​യി​ൽ ഹോ​ട്ട​ൽ മാ​ലി​ന്യം ത​ള്ളി​യ മൂ​ന്നു​പേ​രെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. കൊ​ച്ചാ​ലും​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ ഷാ​ബാ​നു, അ​ൽ​ത്താ​ഫ്, അ​ഭി​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ലി​ന്യം ക​യ​റ്റി​ക്കൊ​ണ്ടു​വ​ന്ന മാ​രു​തി അ​ൾ​ട്ടോ കാ​റും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​
പാ​ലോ​ട് റേ​ഞ്ച് ഭ​ര​ത​ന്നൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കൊ​ച്ചാ​ലും​മൂ​ട് വ​ന​മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ന​മേ​ഖ​ല​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്നു​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് രാ​ത്രി​യി​ൽ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ട​യി​ലാ​ണ് മൂ​ന്നു​പേ​രും അ​റ​സ്റ്റി​ലാ​യ​ത്.