മൂ​ഴി സെ​ന്‍റ് മേ​രീ​സ് ദൈവാ​ല​യ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Monday, October 26, 2020 12:04 AM IST
നെ​ടു​മ​ങ്ങാ​ട്: വ​ട​ക്കേ​കോ​ണം മൂ​ഴി സെ​ന്‍റ് മേ​രീ​സ് ദൈ​വാ​ല​യ തി​രു​നാ​ളി​നും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ ഇ​ട​വ​ക വി​കാ​രി ഫാ. ​ടൈ​റ്റ​സ് ചേ​ര​വ​ള്ളി ഒ​ഐ​സി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം തി​രു​നാ​ൾ കൊ​ടി​യേ​റ്റി .
ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജ​യിം​സ് ത​ട​ത്തി​ൽ ഒ​ഐ​സി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ ഫാ. ​ജേ​ക്ക​ബ്, 28നു ​ഫാ. അ​രു​ണ്‍​ദാ​സ് ഒ​ഐ​സി, 29ന് ​ഫാ. ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ ഒ​ഐ​സി, 30ന് ​ഫാ. ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ​കാ​ർ​മി​ക​രാ​കും.
തി​രു​നാ​ൾ സ​മാ​പ​ന ദി​വ​സ​മാ​യ 31ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, 5.45ന് ​നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​സി​റി​ൽ ആ​ന​ന്ദ് ഒ​ഐ​സി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, കൊ​ടി​യി​റ​ക്ക്. തി​രു​നാ​ൾ ന​ട​ത്തി​പ്പി​ന്‍റെ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും ഇ​ട​വ​ക വി​കാ​രി ഫാ. ​ടൈ​റ്റ​സ് ചേ​രാ​വ​ള്ളി ഒ​ഐ​സി, ട്ര​സ്റ്റി ജെ.​പി. ജി​തി​ൻ, സെ​ക്ര​ട്ട​റി ലെ​ജു വ​ലി​യ​വി​ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.