യു​വ​തി തൂ​ങ്ങി മ​രി​ച്ച സം​ഭ​വം: ക്രൈ​ംബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ധ​ർ​ണ ന​ട​ത്തി
Monday, October 26, 2020 12:07 AM IST
പാ​റ​ശാ​ല: സി​പി​എം ഓ​ഫീ​സി​നാ​യി വാ​ങ്ങി​യ കെ​ട്ടി​ട​ത്തി​ൽ യു​വ​തി തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ പ്ര​തി​ഷേ​ധ റാ​ലി​യും ധ​ര്‍​ണ​യും ന​ട​ത്തി.
അ​ഴ​കി​ക്കോ​ണം മേ​ക്കെ ഭാ​ഗ​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശ്രീ​കു​മാ​റി​ന്‍റെ ഭാ​ര്യ ആ​ശ (41) ആ​ണ് ക​ഴി​ഞ്ഞ മാ​സം 10 ന് ​തൂ​ങ്ങി മ​രി​ച്ച​ത്. പ​തി​ന​ഞ്ച് വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രിക​യാ​യി​രു​ന്ന ആ​ശ പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ ന​ട​ന്ന ക​മ്മി​റ്റി​ക്കു​ശേ​ഷം വീ​ട്ടി​ലെ​ത്തി അ​ഴ​കി​ക്കോ​ണ​ത്ത് പാ​ര്‍​ട്ടി ഓ​ഫീ​സി​നു വേ​ണ്ടി വാ​ങ്ങി​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു . ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ മൂ​ന്ന് പേ​ര്‍ നി​ര​ന്ത​ര​മാ​യി മാ​ന​സി​ക​മാ​യി പീഡി​പ്പി​ച്ചി​രു​ന്നെ​ന്ന് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും കേ​സ് ക്രൈ​ബ്രാ​ഞ്ച് അ​ന്വേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ധ​ർ​ണ . ചെ​ങ്ക​ലി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​റാ​ലി ഉ​ദിയ​ന്‍​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന​യോ​ഗം കെ ​പി സി ​സി സെ​ക്ര​ട്ട​റി അ​ഡ്വ. മ​ര്യാ​പു​രം ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ.​ര​ജി​ത്ത് റാ​വു, എം.​ആ​ര്‍. സൈ​മ​ണ്‍, വ​ട്ട​വി​ള വി​ജ​യ​ന്‍ ,റ​ജി, ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര അ​ജി​ത് കു​മാ​ര്‍, ഗോ​പ​ല​കൃ​ഷ്ണ​ന്‍,ഉ​ഷാ​കു​മാ​രി, അ​ജി​ത​കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.