കോ​വ​ളം ബീ​ച്ച് തു​റ​ക്കാ​ൻ അ​ഞ്ച് നാ​ൾ മാ​ത്രം; കോ​വി​ഡ് പേ​ടി​യി​ൽ തീരം
Monday, October 26, 2020 11:24 PM IST
വി​ഴി​ഞ്ഞം: കോ​വ​ളം അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം തു​റ​ക്കാ​ൻ ഇ​നി അ​ഞ്ചു നാ​ൾ. സ​ഞ്ചാ​രി​ക​ളെ ബീ​ച്ചി​ൽ ഇ​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു. ടൂ​റി​സം വ​കു​പ്പി​ൽ നി​ന്ന് ലൈ​ഫ് ഗാ​ർ​ഡു​മാ​ർ​ക്ക് അ​റി​യി​പ്പ് ല​ഭി​ച്ചെ​ങ്കി​ലും വ​രു​ന്ന​വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​പ്പി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ കോ​വ​ളം പോ​ലീ​സി​ന് ഇ​ന്ന​ലെ വ​രെ​യും ഇ​തി​നെ​ക്കു​റി​ച്ചു​ള്ള യാ​തൊ​ര​റി​യി​പ്പും ല​ഭി​ച്ചി​ല്ല. കോ​വി​ഡ് അ​തി​വേ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ പോ​ലും ഇ​വി​ടെ സം​വി​ധാ​ന​മി​ല്ല.

സ​മു​ദ്ര,ഗ്രോ ,​ഹൗ​വ്വ, ലൈ​റ്റ് ഹൗ​സ് എ​ന്നി​ങ്ങ​നെ പ്ര​ധാ​ന​മാ​യ നാ​ല് വ​ലി​യ ബീ​ച്ചു​ക​ൾ ചേ​ർ​ന്ന​താ​ണ് കോ​വ​ളം. തു​റ​ക്കു​ന്ന​തോ​ടെ എ​ല്ലാ​വ​ഴി​ക​ളി​ൽ​ക്കൂ​ടി​യും സ​ന്ദ​ർ​ശ​ക​ർ തീ​ര​ത്തി​റ​ങ്ങും. തെ​ർ​മ​ൽ സ്കാ​ൻ ഉ​പ​യോ​ഗി​ച്ചു പ​നി പ​രി​ശോ​ധ​ന പേ​ലു​മി​ല്ലാ​തെ ആ​ൾ​ക്കാ​രെ ബീ​ച്ചി​ലി​റ​ക്കി​യാ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ത്തി​ന് വ​ഴി​തെ​ളി​ക്കും. ഹോ​ട്ട​ലു​ക​ളും, ഹോം​സ്റ്റേ​ക​ളും, മ​റ്റ് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ തി​ങ്ങി ഞെ​രി​ങ്ങി​യ നൂ​റ് ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ൾ ഉ​ള്ള മേ​ഖ​ല​യാ​ണ് കോ​വ​ളം ബീ​ച്ച്. സ​ഞ്ചാ​രി​ക​ളി​ൽ നി​ന്ന് കോ​വി​ഡ് പ​ട​ർ​ന്നാ​ൽ ഒ​രു മേ​ഖ​ല​യെ മു​ഴു​വ​ൻ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. ഇ​ത് ത​ട​യാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം ആ​രോ​ഗ്യ വ​കു​പ്പി​നോ, പോ​ലീ​സി​നോ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കി​യി​ട്ടി​ല്ല.

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടു​കാ​ണാ​നെ​ത്തി​യ​ശേ​ഷം ലോ​ക് ഡൗ​ണി​ൽ കോ​വ​ള​ത്ത് കു​ടു​ങ്ങി​യ നി​ര​വ​ധി വി​ദേ​ശി​ക​ൾ ഇ​പ്പോ​ഴും വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ ത​ങ്ങു​ന്നു​ണ്ട്. വ്യ​ത്യ​സ്ത പ്രാ​യ​ത്തി​ൽ​പ്പെ​ട്ട സം​ഘം സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്ന​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ച്ച് ക​ഴി​യു​ന്ന ഇ​വ​രു​ടെ ഭാ​വി​യേ​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ല്ലാ​ത്ത ബീ​ച്ച് തു​റ​ക്ക​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.. ബീ​ച്ച് തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ ബീ​ച്ച് ല​ക്ഷ്യ​മാ​ക്കി എ​ത്തി​യി​രു​ന്നു.

ഇ​വ​രെ കോ​വ​ളം ജം​ഗ്ഷ​നി​ൽ ബാ​രി​ക്കേ​ഡു തീ​ർ​ത്ത് ത​ട​ഞ്ഞ് പോ​ലീ​സ് തി​രി​കെ അ​യ​ച്ചു. ബീ​ച്ച് തു​റ​ക്കു​ന്ന​തോ​ടെ ഇ​വ​രെ ത​ട​യാ​ൻ പോ​ലീ​സി​ന് അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കി​ല്ല. തീ​ര​ത്ത് വ​രു​ന്ന​വ​ർ ക​ട​ലി​ൽ ഇ​റ​ങ്ങാ​ൻ ശ്ര​മം ന​ട​ത്തു​ക പ​തി​വാ​ണ്. എ​ന്നാ​ൽ മ​ണ​ൽ​പ്പ​ര​പ്പു​ക​ൾ വി​ഴു​ങ്ങി​യു​ള്ള ക​ട​ൽ​ത്തി​ര​ക​ളു​ടെ ശ​ക്തി​ക്ക് യാ​തൊ​രു കു​റ​വും വ​ന്നി​ട്ടി​ല്ല. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സെ​പ്റ്റം​ബ​ർ ആ​രം​ഭ​ത്തോ​ടെ ക​ട​ൽ ശാ​ന്ത​മാ​വു​ക​യും തി​ര​ക​ൾ ഉ​ൾ​വ​ലി​യു​ക​യും ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ സീ​സ​ൺ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും.

എ​ന്നാ​ൽ ഇ​ക്കു​റി കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ ഫെ​ബ്രു​വ​രി​യി​ൽ അ​ട​ച്ച വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന് ഇ​നി എ​ന്ന് ഉ​ണ​ർ​വു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ​ക്കും വ്യ​ക്ത​ത​യി​ല്ല.