413 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 654 പേ​ർ​ക്കു നെ​ഗ​റ്റീ​വാ​യി
Tuesday, October 27, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 413 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 654 പേ​ർ​ക്കു നെ​ഗ​റ്റീ​വാ​യി. ജി​ല്ല​യി​ൽ 8587 പേ​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ലു​ണ്ട്. ജി​ല്ല​യി​ൽ മൂ​ന്നു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.
നെ​ട്ട​യം സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹിം (80), ആ​നാ​ട് സ്വ​ദേ​ശി ശ്രീ​കു​മാ​ർ (60), നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ (42) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണു കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 288 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ 12 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ൽ 2200 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​ര​ട​ക്കം ആ​കെ 24956 പേ​ർ വീ​ടു​ക​ളി​ലും 202 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​ന്ന​ലെ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 2493 പേ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.
ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ 513 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. സി​ആ​ർ​പി​സി 144 ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ നി​യോ​ഗി​ച്ച സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച 10 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.
വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് 61 പേ​രി​ൽ​നി​ന്നു പി​ഴ​യീടാ​ക്കി. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 22 പേ​രി​ൽ നി​ന്നു പി​ഴ ഈ​ടാ​ക്കി. 420 പേ​രെ താ​ക്കീ​ത് ചെ​യ്ത​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു.