അ​രു​വി​ക്ക​ര 75 എം​എ​ൽ​ഡി പ്ലാ​ന്‍റ് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി
Tuesday, October 27, 2020 11:25 PM IST
നെ​ടു​മ​ങ്ങാ​ട് : അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​രു​വി​ക്ക​ര​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന 75 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​വം​ബ​ർ 30ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ​സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​റു​കാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. പ​ദ്ധ​തി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്ന ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​തു​വ​രെ​യു​ള്ള നി​ർ​മാ​ണ പു​രോ​ഗ​തി​യി​ൽ മ​ന്ത്രി സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. എ​ല്ലാ ആ​ഴ്ച​ക​ളി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ന​ട​ത്താ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

വി.​വി. രാ​ഘ​വ​ൻ അ​നു​സ്മ​ര​ണം

നെ​ടു​മ​ങ്ങാ​ട് : കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ ഏ​റ്റെ​ടു​ത്ത കാ​ർ​ഷി​ക പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ശി​ല്പി​യാ​യി​രു​ന്നു വി.​വി. രാ​ഘ​വ​ൻ എ​ന്നും എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കൃ​ഷി ഭ​വ​ൻ ആ​രം​ഭി​ച്ചു അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് ഇ​ന്ന് കാ​ണു​ന്ന എ​ല്ലാ കാ​ർ​ഷി​ക മു​ന്നേ​റ്റ​ങ്ങ​ളു​ടെ​യും അ​ടി​ത്ത​റ​യെ​ന്നും കി​സാ​ൻ​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​നെ​ടു​മ​ങ്ങാ​ട്‌ ച​ന്ത​മു​ക്കി​ൽ വി.​വി. രാ​ഘ​വ​ൻ അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ് ഘാ​ട​നം ചെയ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കി​സാ​ൻ​സ​ഭ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. എ​സ്. ജ്യോ​തി​ബ​സു അ​ധ്യ​ക്ഷ​നാ​യി. യോ​ഗ​ത്തി​ൽ പി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.
കി​സാ​ൻ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​യി​രൂ​പ്പാ​റ രാ​മ​ച​ന്ദ്ര​ൻ, കെ. ​വി​ജ​യ​ൻ, കൃ​ഷ്ണ​പി​ള്ള, എ​സ്. സ​ന്തോ​ഷ്‌, എ. ​ഷം​നാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.