വെ​ള്ള​റ​ട സ്വ​ദേ​ശി ഡി.​എ​സ്.​ഷി​ബി​ന് ജില്ലാ പഞ്ചായത്തിന്‍റെ സ്നേ​ഹ മ​ധു​രം
Tuesday, October 27, 2020 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്നേ​ഹം മെ​ഡി​ക്ക​ൽ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ’സ്നേ​ഹം മ​ധു​രം’​എ​ന്ന പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി​യി​രു​ന്ന തു​ക​യി​ൽ നി​ന്നും അ​ന്പൂ​രി ന​വ​ജ്യോ​തി സോ​ഷ്യ​ൽ സ്കൂ​ളി​ൽ വോ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് പ​ഠി​ക്കു​ന്ന വെ​ള്ള​റ​ട സ്വ​ദേ​ശി ഡി.​എ​സ്.​ഷി​ബി​ൻ എ​ന്ന വി​ദ്യാ​ർ​ഥി​ക്ക് ഇ​ല​ക്ട്രി​ക്ക് വീ​ൽ ചെ​യ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റി.​ഷി​ബി​ന്‍റെ പി​താ​വ് ദേ​വ​നേ​ശ​നാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്.​
അ​ര​യ്ക്ക് താ​ഴെ എ​ൺ​പ​ത് ശ​ത​മാ​നം ത​ള​ർ​ച്ച​യു​ള്ള ഷി​ബി​ന് ഇ​ല​ക്ട്രി​ക്ക് വീ​ൽ ചെ​യ​ർ ഏ​റെ സ​ഹാ​യകരമാകും.