സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത്; മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഉ​പ​വാ​സം
Tuesday, October 27, 2020 11:30 PM IST
കാ​ട്ടാ​ക്ക​ട : സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച​യു​ടെ ഉ​പ​വാ​സ സ​മ​രം. യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി കി​ര​ൺ, കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​ത്. ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളും, സ​ഹ​യാ​ത്രി​ക​രും ഉ​ൾ​പ്പെ​ടു​ന്ന പേ​രു​ക​ളാ​ണ് ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ ദി​വ​സേ​ന പു​റ​ത്തു വ​രു​ന്ന​ത്. എ​കെ​ജി സെ​ന്‍റ​റി​ലും, കേ​ര​ള​ത്തി​ലെ ഭ​ര​ണ​സി​രാ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രു​ടെ ഗൂ​ഢാ​ലോ​ച​ന​ക​ൾ ന​ട​ന്നി​രി​ക്കു​ന്ന​തു​മെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി.​ആ​ർ.​പ്ര​ഭു​ൽ​ക്യ​ഷ്ണ പ​റ​ഞ്ഞു. യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​സ​ജി​ത്ത്, ബി​ജെ​പി മേ​ഖ​ലാ സെ​ക്ര​ട്ട​റി മു​ക്കം​പാ​ല​മൂ​ട് ബി​ജു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​ച്ച​ൽ ബി​ജു, സം​സ്ഥാ​ന മീ​ഡി​യ ക​ൺ​വീ​ന​ർ ച​ന്ദ്ര​കി​ര​ൺ, അ​ഭി​ലാ​ഷ് അ​യോ​ധ്യ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ര​മ​ന പ്ര​വീ​ൺ, പാ​പ്പ​നം​കോ​ട് ന​ന്ദു, ബി​ജെ​പി യു​വ​മോ​ർ​ച്ച ജി​ല്ല നേ​താ​ക്ക​ളാ​യ ആ​ന​ന്ദ്, രാ​മേ​ശ്വ​രം ഹ​രി, സു​ധീ​ഷ്, വി​ഷ്ണു, മ​ണി​നാ​ട് സ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.