ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ൾ മ​ട​ക്ക​യാ​ത്ര തു​ട​ങ്ങി
Wednesday, October 28, 2020 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ന​വ​രാ​ത്രി പൂ​ജ​യ്ക്കാ​യി പ​ത്മ​നാ​ഭ​പു​ര​ത്തു നി​ന്നെ​ത്തി​യ ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ളു​ടെ മ​ട​ക്ക​യാ​ത്ര തു​ട​ങ്ങി. പ​ത്തു ദി​വ​സ​ത്തെ ന​വ​രാ​ത്രി പൂ​ജ​യ്ക്കും ഒ​രു ദി​വ​സ​ത്തെ ന​ല്ലി​രു​പ്പി​നും ശേ​ഷം വ​ഴി​യോ​ര​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ട​വും മ​ട​ക്ക​യാ​ത്ര​യി​ൽ പ​തി​വാ​യി ഉ​ണ്ടാ​കു​ന്ന ആ​ഘോ​ഷ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യാ​ണ് മ​ട​ക്ക​യാ​ത്ര ന​ട​ത്തു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ കോ​ട്ട​യ്ക്ക​കം ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് സ​ര​സ്വ​തി വി​ഗ്ര​ഹ​ത്തെ​യാ​ണ് ആ​ദ്യം എ​ഴു​ന്ന​ള്ളി​ച്ച​ത്. കി​ഴ​ക്കേ​കോ​ട്ട ക​ട​ന്ന് കി​ള്ളി​പ്പാ​ല​ത്തെ​ത്തി​യ​പ്പോ​ൾ ആ​ര്യ​ശാ​ല ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് വേ​ളി​മ​ല കു​മാ​ര​സ്വാ​മി, ചെ​ന്തി​ട്ട ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ശു​ചീ​ന്ദ്രം മു​ന്നൂ​റ്റി​ന​ങ്ക എ​ന്നീ വി​ഗ്ര​ഹ​ങ്ങ​ളെ ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ൽ കി​ള്ളി​പ്പാ​ല​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ചു. തു​ട​ർ​ന്ന് മൂ​ന്നു വി​ഗ്ര​ഹ​ങ്ങ​ൾ​ക്കും പോ​ലീ​സി​ന്‍റെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി. അ​തി​നു​ശേ​ഷം നെ​യ്യാ​റ്റി​ൻ​ക​ര​യി​ലേ​ക്കു പു​റ​പ്പെ​ട്ടു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഇ​റ​ക്കി​പ്പൂ​ജ ന​ട​ത്തി. ഇ​ന്നു രാ​വി​ലെ പു​റ​പ്പെ​ടു​ന്ന വി​ഗ്ര​ഹ​യാ​ത്ര ഉ​ച്ച​യോ​ടെ കു​ഴി​ത്തു​റ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി വി​ശ്ര​മി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്മ​നാ​ഭ​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര തു​ട​രും.

വി​ഗ്ര​ഹ​യാ​ത്ര പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ ഘോ​ഷ​യാ​ത്ര​യി​ൽ അ​ക​ന്പ​ടി​യാ​യി കൊ​ണ്ടു​പോ​യ ഉ​ട​വാ​ൾ പു​രാ​വ​സ്തു​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റും. ഉ​ട​വാ​ൾ ഉ​പ്പി​രി​ക്ക​മാ​ളി​ക​യി​ലേ​ക്കു കൊ​ണ്ടു​പോ​കും.

തേ​വാ​ര​ക്കെ​ട്ട് സ​ര​സ്വ​തി വി​ഗ്ര​ഹ​ത്തെ ഹോ​മ​പ്പു​ര​ക്കു​ള​ത്തി​ലെ ആ​റാ​ട്ടി​ന് ശേ​ഷം ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​യ്ക്കി​രു​ത്തും. കു​മാ​ര​സ്വാ​മി​യെ പ​ത്മ​നാ​ഭ​പു​രം ര​ഥ​വീ​ഥി​യി​ലൂ​ടെ എ​ഴു​ന്ന​ള്ളി​ച്ച് കു​മാ​ര​കോ​വി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ക​ൽ​ക്കു​ളം ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​യ്ക്കി​രു​ത്തു​ന്ന മു​ന്നൂ​റ്റി ന​ങ്ക​യെ ശ​നി​യാ​ഴ്ച രാ​വി​ലെ ശു​ചീ​ന്ദ്ര​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ന​യും വെ​ള്ളി​ക്കു​തി​ര​യും വ​ലി​യ പ​ല്ല​ക്കു​ക​ളു​മി​ല്ലാ​തെ​യാ​ണ് ഇ​ക്കു​റി ന​വ​രാ​ത്രി എ​ഴു​ന്ന​ള്ള​ത്ത് ന​ട​ത്തി​യ​ത്.