നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ൽ ത​ക​ർ​ത്തു
Wednesday, October 28, 2020 11:45 PM IST
വെ​ഞ്ഞാ​റ​മൂ​ട് : നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ടി​ച്ചു ത​ക​ർ​ത്തു. ആ​ള​പാ​യ​മി​ല്ല. വെ​ഞ്ഞാ​റ​മൂ​ട് വ​ലി​യ​ക​ട്ട​യ്ക്കാ​ലി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മ​തി​ലി​ന്‍റെ ഒ​രു വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വ​ലി​യ​ക​ട്ട​യ്ക്കാ​ൽ സ്വ​ദേ​ശി അ​മ​ലി​ന്‍റെ വീ​ടി​ന്‍റെ മു​ൻ വ​ശ​ത്തെ മ​തി​ലാ​ണ് ത​ക​ർ​ന്ന​ത്. സം​ഭ​വ സ​മ​യം വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ൾ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.