വി​ഴി​ഞ്ഞം സ​മ​രം: ഒ​ത്തു​തീ​ർ​പ്പ് തീ​രു​മാ​ന​ങ്ങ​ൾ രേ​ഖാ​മൂ​ലം ന​ൽ​കി​യി​ല്ല,സ​മ​രം തു​ട​രു​ന്നു
Thursday, October 29, 2020 11:22 PM IST
വി​ഴി​ഞ്ഞം: ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളു​ടെ ഉ​റ​പ്പ് രേ​ഖാ​മൂ​ലം കി​ട്ടി​യി​ല്ലെ​ന്ന് സ​മ​ര​നേ​താ​ക്ക​ൾ. അ​തി​നാ​ൽ സ​മ​രം തു​ട​രു​ന്നു. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര​തു​റ​മു​ഖ നി​ർ​മാ​ണം സ്തം​ഭി​പ്പി​ച്ച് ഒ​രു മാ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ന് ഇ​ന്നോ, നാ​ളെ​യോ പ​രി​സ​മാ​പ്തി​യാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് തു​റ​മു​ഖ അ​ധി​കൃ​ത​ർ. ഉ​റ​പ്പ് ല​ഭി​ച്ചാ​ലു​ട​ൻ വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി തീ​രു​മാ​നി​ച്ച് സ​മ​രം പി​ൻ​വ​ലി​ക്കു​മെ​ന്ന് വി​ഴി​ഞ്ഞം ഇ​ട​വ​ക സെ​ക്ര​ട്ട​റി ബെ​നാ​ൻ​സ് ലോ​പ്പ​സ് അ​റി​യി​ച്ചു. ര​ണ്ടാ​ഴ്ച മു​ൻ​പ് ന​ട​ന്ന ഉ​ദ്യോ​ഗ​സ്ഥ ത​ല ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നു ശേ​ഷം ബു​ധ​നാ​ഴ്ച തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ,ദേ​വ​സ്വം - ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, കോ​വ​ളം എം​എ​ൽ​എ എം.​വി​ൻ​സെ​ന്‍റ്, പോ​ർ​ട്ട് സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കൗ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​മ​ര നേ​താ​ക്ക​ളു​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ന​ക്സി​ൽ ച​ർ​ച്ച ന​ട​ന്നി​രു​ന്നു. ച​ർ​ച്ച​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​യു​ന്നെ​ങ്കി​ലും ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് രേ​ഖാ​മൂ​ല​മു​ള്ള ഉ​റ​പ്പു​ല​ഭി​ക്കാ​തെ പി​ൻ​മാ​റി​ല്ലെ​ന്നും പ​റ​യു​ന്നു.
ഇ​തി​നി​ട​യി​ൽ ഒ​രു മാ​സ​ത്തെ നി​ർ​മാ​ണ സ്തം​ഭ​ന​ത്തി​ൽ വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യ​താ​യി തു​റ​മു​ഖ അ​ധി​കൃ​ത​രും പ​റ​യു​ന്നു. പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​ന് ഏ​റെ ത​ട​സ​മാ​യി​രു​ന്ന ക​ല്ലി​ന്‍റെ വ​ര​വ് തു​ട​ങ്ങി​യ ശേ​ഷം ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം ധ്രു​ത​ഗ​തി​യി​ൽ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് സ​മ​രം. കാ​ല​വ​ർ​ഷ​ത്തി​നു മു​ൻ​പ് പു​ലി​മു​ട്ട് നി​ർ​മി​ച്ച ശേ​ഷം ബ്രാ​ക്ക് വാ​ട്ട​റി​ന്‍റെ പ​ണി തു​ട​ങ്ങാ​നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

പു​ല്ല​മ്പാ​റ​യി​ൽ ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ
വെ​ഞ്ഞാ​റ​മൂ​ട്: പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ആ​റു ഗ്രാ​മ​ങ്ങ​ളി​ൽ ഹൈ​മാ​സ്റ്റ് വി​ള​ക്ക് സ്ഥാ​പി​ക്കു​ന്നു. 12 ല​ക്ഷ​ത്തി​ന്‍റെ എം​എ​ൽ​എ ഫ​ണ്ടു​പ​യാ​ഗി​ച്ചാ​ണ് പ​ണി ചെ​യ്യു​ന്ന​ത്. പാ​ലാം​കോ​ണം, നാ​ഗ​രു​കു​ഴി, പേ​രു​മ​ല ,പാ​ലം, മ​രു​തും​മൂ​ട്, ചു​ള്ളാ​ളം ഗ്രാ​മ​ങ്ങ​ളി​ലാ​ണ് വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച​കൊ​ണ്ട് പ​ണി പൂ​ർ​ത്തി​യാ​കും.