യു​വ​മോ​ർ​ച്ച, മ​ഹി​ളാ​മോ​ർ​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ മ​തി​ൽ ചാ​ടി​ക്ക​ട​ന്നു
Thursday, October 29, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ അ​റ​സ്റ്റു ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ത​ല​സ്ഥാ​ന​ത്ത് വ​ൻ പ്ര​തി​ഷേ​ധം. യു​വ​മോ​ർ​ച്ച, മ​ഹി​ളാ​മോ​ർ​ച്ചാ പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. മ​ഹി​ളാ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​പ്പി​ലേ​ക്ക് ചാ​ടി​ക്ക​ട​ന്നു. ക​ന്‍റോ​ണ്‍​മെ​ന്‍റ് ഗേ​റ്റി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് മ​ഹി​ളാ മോ​ർ​ച്ചാ പ്ര​വ​ർ​ത്ത​ക​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​നെ​യും വെ​ട്ടി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന നോ​ർ​ത്ത് ബ്ലോ​ക്കി​ലേ​ക്ക് മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി എ​ത്തി​യ​ത്. തു​ട​ർ​ന്ന് മ​ഹി​ളാ മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​കേ​ന്ദു, ബി​ജെ​പി ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം ട്ര​ഷ​റ​ർ ദി​വ്യ, മ​ഹി​ളാ മോ​ർ​ച്ച വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലി​ജ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ യു​വ​മോ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ വി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ഫി​യാ സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും സ​മ​ര​വു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തു​പോ​ലും അ​പ​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന നി​രോ​ധ​ന നി​യ​മ​മാ​യ 144 ലം​ഘി​ച്ച് സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​വ​രെ സ​മ​രം തു​ട​രു​മെ​ന്നും വി.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു.