നെ​യ്യാ​റ്റി​ന്‍​ക​ര ലോ​ട്ട​റി ഓ​ഫീ​സി​ല്‍ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഭാ​ഗ്യ​ക്കു​റി​ നൽകുന്നില്ലെ​ന്ന്
Monday, November 23, 2020 11:53 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കോ​വി​ഡി​ന്‍റെ ദു​രി​ത​കാ​ല​ത്ത് ചെ​റു​കി​ട ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഗ​തി​കേ​ടൊ​ഴി​യു​ന്നി​ല്ല. ലൈ​സ​ന്‍​സു​ണ്ടാ​യി​ട്ടും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് വ​ന്പ​ന്‍ ഏ​ജ​ന്‍​സി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​താ​യി ആ​ക്ഷേ​പം.
ലോ​ട്ട​റി വ​കു​പ്പ് നി​ര്‍​ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ല്‍‍ നി​ര​വ​ധി പേ​ര്‍ ലൈ​സ​ന്‍​സ് എ​ടു​ത്ത​ത്. നേ​ര​ത്തെ എ​ല്ലാ ദി​വ​സ​വും ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് ഉ​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സ​മാ​യി ന​റു​ക്കെ​ടു​പ്പ് ചു​രു​ക്കി.
തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ ന​റു​ക്കെ​ടു​പ്പ്. ടി​ക്ക​റ്റി​ന്‍റെ വി​ല മു​പ്പ​തു രൂ​പ​യി​ല്‍ നി​ന്നും നാ​ല്‍​പ്പ​താ​യി. ടി​ക്ക​റ്റി​ന്‍റെ വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യെ​ങ്കി​ലും ഏ​ജ​ന്‍റി​നു കി​ട്ടു​ന്ന ക​മ്മി​ഷ​നി​ല്‍ വ​ലി​യ ലാ​ഭ​മൊ​ന്നു​മി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.
നെ​യ്യാ​റ്റി​ന്‍​ക​ര ലോ​ട്ട​റി ഓ​ഫീ​സി​ല്‍ ചെ​ല്ലു​ന്പോ​ള്‍ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ നേ​രി​ടു​ന്ന പ്ര​ധാ​ന വി​ഷ​യം ടി​ക്ക​റ്റു​ക​ള്‍ തീ​ര്‍​ന്നു​വെ​ന്ന പ​തി​വു പ​ല്ല​വി​യാ​ണ്. സ്വാ​ഭാ​വി​ക​മാ​യും അ​വ​ര്‍ വ​ന്‍​കി​ട വ്യാ​പാ​രി​ക​ളി​ല്‍ നി​ന്നും ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങും. പ​ക്ഷെ, ലോ​ട്ട​റി ഓ​ഫീ​സി​ല്‍ നി​ന്നും അം​ഗീ​കൃ​ത ലൈ​സ​ന്‍​സു​ള്ള ഏ​ജ​ന്‍റി​ന് അ​നു​വ​ദി​ക്ക​പ്പെ​ട്ട ആ​നു​കൂ​ല്യം വി​ല​യു​ടെ കാ​ര്യ​ത്തി​ല്‍ വ​ന്‍​കി​ട വ്യാ​പാ​രി​ക​ളി​ല്‍ നി​ന്നും ല​ഭി​ക്കി​ല്ല.
25 ഭാ​ഗ്യ​ക്കു​റി​ക​ള്‍ അ​ട​ങ്ങി​യ ബു​ക്ക് ലോ​ട്ട​റി ഓ​ഫീ​സി​ല്‍ നി​ന്നും ല​ഭ്യ​മാ​കു​ന്ന​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ നി​ര​ക്കി​ലാ​ണ് വ​ന്‍​കി​ട​ക്കാ​രി​ല്‍ നി​ന്നും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ വാ​ങ്ങേ​ണ്ടി​വ​രു​ന്ന​ത്. ഈ ​ഭാ​ഗ്യ​ക്കു​റി​ക​ളി​ല്‍ വ​ന്‍​കി​ട​ക്കാ​രു​ടെ സീ​ല്‍ ആ​ണ് പ​തി​പ്പി​ച്ചി​ട്ടു​ണ്ടാ​വു​ക.
ഇ​വ​യ്ക്ക് സ​മ്മാ​നം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​നു​പാ​തി​ക​മാ​യ ക​മ്മി​ഷ​ന്‍ വ​ന്‍​കി​ട​ക്കാ​ര്‍​ക്ക് ത​ന്നെ​യാ​വും കി​ട്ടു​ക​യെ​ന്നും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
പൊ​രി​വെ​യി​ല​ത്തും പെ​രു​മ​ഴ​യ​ത്തും ഏ​റെ ദൂ​രം കാ​ല്‍​ന​ട​യാ​യൊ​ക്കെ ന​ട​ന്നും മ​റ്റു​മൊ​ക്കെ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റു​ക​ള്‍ വി​ല്‍​ക്കു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ലോ​ട്ട​റി ഓ​ഫീ​സി​ല്‍ നി​ന്ന് ത​ന്നെ ചെ​റു​കി​ട​ക്കാ​ര്‍​ക്കും ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ട്.