അ​ഴി​മ​തി ന​ട​ത്താ​ൻ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും മ​ത്സ​രി​ക്കു​ന്നു: കെ.​സു​രേ​ന്ദ്ര​ൻ
Friday, November 27, 2020 12:01 AM IST
നെ​ടു​മ​ങ്ങാ​ട്: അ​ഴി​മ​തി ന​ട​ത്തു​ന്ന​തി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ ബി​ജെ​പി യി​ലൂ​ടെ ഒ​രു മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ൽ എ​ൻ​ഡി​എ - ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം.

. അ​ഴി​മ​തി ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ളം ഒ​ന്നാ​മ​താ​ണ് . സ്വ​ർ​ണ്ണ ക​ട​ത്തും ക​ള​ള​ക​ട​ത്തും ഹ​വാ​ല ഇ​ട​പാ​ടു​ക​ളും ക​ള്ള​നോ​ട്ട് ഇ​ട​പാ​ടു​ക​ളും ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ എ​ല്ലാ മ​ന്ത്രി​മാ​രും നി​ർ​ബാ​ധം ന​ട​ത്തു​ന്ന കാ​ഴ്ച​യാ​ണ് എ​ല്ലാ​യി​ട​ത്തും . മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, പാ​ർ​ട്ടി സെ​ക്ര​ട്ട​റി , പോ​ലീ​സ് എ​ന്നി​വ​രെ​ല്ലാം ചേ​ർ​ന്ന് മാ​ഫി​യ രാ​ജ് അ​ഴി​മ​തി ഭ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.

അ​തി​നാ​ൽ ന​മ്മു​ടെ നാ​ട്ടി​ൽ ഭ​ര​ണ​മാ​റ്റം വേ​ണ​മെ​ന്നും വി​ക​സ​ന​ത്തി​ന് വേ​ണ്ടി പ​രി​ശ്ര​മി​ക്കു​ന്ന ഭ​ര​ണ സ​മി​തി നി​ല​വി​ൽ വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളോ​ട് കെ .​സു​രേ​ന്ദ്ര​ൻ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ 39 വാ​ർ​ഡു​ക​ളി​ലെ​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ അ​ദ്ദേ​ഹം ഷാ​ൾ അ​ണി​യി​ച്ചു.

നെ​ടു​ങ്ങാ​ട് ധ​ന​ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ ബി​ഡി​ജെ​എ​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പ്ര​ദീ​പ് കു​റു​ന്താ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന ട്ര​ഷ​റ​ർ ജെ.​ആ​ർ. പ​ന്മ​കു​മാ​ർ, നൂ​റ​നാ​ട് ഷാ​ജ​ഹാ​ൻ, പൂ​വ​ത്തൂ​ർ ജ​യ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​പ്പു​റം വി​ജ​യ​കു​മാ​ർ, ക​ബീ​ർ മു​ഹ​മ്മ​ദ് (കാ​മ​രാ​ജ് കോ​ൺ​ഗ്ര​സ് ), ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഉ​ദ​യ​കു​മാ​ർ, അ​ഡ്വ​ക്കേ​റ്റ് ബാ​ജി ര​വീ​ന്ദ്ര​ൻ, ക​ണ്ണാ​റം കോ​ട് രാ​ജേ​ഷ് (ശി​വ​സേ​ന) രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .