നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​: എൽഡിഎഫ് പ്ര​ക​ട​ന പ​ത്രി​ക​ പുറത്തിറക്കി
Wednesday, December 2, 2020 12:23 AM IST
നെ​ടു​മ​ങ്ങാ​ട്:​ ന​ഗ​ര​സ​ഭ​യെ വി​ശ​പ്പു ര​ഹി​ത ന​ഗ​ര​സ​ഭ​യാ​ക്കി മാ​റ്റു​മെ​ന്ന് എ​ൽ ഡി ​എ​ഫ് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം.​ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്‍റെ
ഉ​പ​ന​ഗ​ര​മാ​ക്കി നെ​ടു​മ​ങ്ങാ​ടി​നെ വി​ക​സി​പ്പി​ക്കും,നെ​ടു​മ​ങ്ങാ​ട്ട് ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യം നി​ർ​മി​ക്കും തു​ട​ങ്ങി നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വ​യ്ക്കു​ന്നു​ണ്ട്.
​മാ​സ്റ്റ​ർ പ്ലാ​ൻ പ​രാ​തി ര​ഹി​ത​മാ​യി ന​ട​പ്പാ​ക്കും വാ​ണ്ട​യി​ൽ ആ​ധു​നി​ക നി​ല​വാ​ര​മു​ള്ള മ​ൾ​ട്ടി പ​ർ​പ്പ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ സ്ഥാ​പി​ക്കും.​കാ​യി​ക പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കു​ന്ന റ​ൺ നെ​ടു​മ​ങ്ങാ​ട് പ​ദ്ധ​തി ന​ട​പ്പാ​ക്കും.​ടൂ​റി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ സ്ഥാ​പി​ക്കു​ക​യും നെ​ടു​മ​ങ്ങാ​ടിെ​ന ടൂ​റി​സം ഹ​ബാ​ക്കി മാ​റ്റും.​പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ര​ഹി​ത വീ​ടു​ക​ൾ എ​ന്ന സ​ങ്ക​ൽ​പം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കും .​എ​സ്എ​സ്എ​ൽ​സി,ഹ​യ​ർ​സെ​ക്ക​ണ്ട​റി പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ് ന​ൽ​കും.​ശോ​ച്യാ​വ​സ്ഥ​യി​ലു​ള്ള മു​ഴു​വ​ൻ വീ​ടു​ക​ളും ന​വീ​ക​രി​ക്കാ​ൻ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കും.കി​ള്ളി​യാ​റിന്‍റെ ക​ര​ക​ളി​ൽ െജെ​വ ആ​വാ​സ കേ​ന്ദ്രം സ്ഥാ​പി​ക്കും.​
മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളേ​യും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.പേ​രു​മ​ല കാ​ഞ്ചി​യോ​ട്ട് ഭൂ​ര​ഹി​ത​ർ​ക്ക് ഫ്ലാ​റ്റ് നി​ർ​മി​ച്ച് ന​ൽ​കും.​എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കും.​തു​ട​ങ്ങി​യ​വ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.​സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ.​ആ​ർ.​ജ​യ​ദേ​വ​ൻ സി​പി ഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ട്ട​ത്തി​ൽ ഷ​രീ​ഫ്, കേ​ര​ള​കോ​ൺ​ഗ്ര​സ്എം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​പെ​രു​മാ​ൾ ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്ത​ത്