ഡാ​മു​ക​ളി​ൽ​നി​ന്നു പ​ര​മാ​വ​ധി ജ​ലം ഒ​ഴു​ക്കി​വി​ടും
Wednesday, December 2, 2020 12:23 AM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്നു പ​ര​മാ​വ​ധി ജ​ലം തു​റ​ന്നു​വി​ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ നി​ർ​ദേ​ശം ന​ൽ​കി. ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യാ​ക​ണം ഡാ​മു​ക​ൾ തു​റ​ക്കേ​ണ്ട​ത്. രാ​ത്രി ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളി​ൽ നി​ല​വി​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​ . ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പ​ത്തു സെ​ന്‍റീ​മീ​റ്റ​ർ കൂ​ടി ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി കൂ​ടു​ത​ൽ ജ​ലം തു​റ​ന്നു​വി​ടും. നി​ല​വി​ൽ 84.05 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ ജ​ല​നി​ര​പ്പ്. 84.75 മീ​റ്റ​റാ​ണ് ഫു​ൾ റി​സ​ർ​വോ​യ​ർ ലെ​വ​ൽ.
അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ആ​റു ഷ​ട്ട​റു​ക​ളി​ൽ ഒ​രെ​ണ്ണം നി​ല​വി​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ തു​റ​ന്നി​ട്ടു​ണ്ട്. നി​ല​വി​ൽ 46.41 മീ​റ്റ​റാ​ണ് അ​രു​വി​ക്ക​ര​യി​ലെ ജ​ല​നി​ര​പ്പ്. 46.6 മീ​റ്റ​റാ​ണു പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്. പേ​പ്പാ​റ ഡാ​മി​ൽ നി​ല​വി​ൽ 106.6 മീ​റ്റ​റാ​ണു ജ​ല​നി​ര​പ്പ്. 107.5 മീ​റ്റ​റാ​ണു പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്.