എ​യ്ഡ്സ് ദി​നം; ബോ​ധ​വ​ത്ക​ര​ണം നടത്തി
Wednesday, December 2, 2020 12:23 AM IST
തി​രു​വ​ന​ന്ത​പു​രം: എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​സ്. ഷി​നു നി​ര്‍​വ​ഹി​ച്ചു. എ​ച്ച്ഐ​വി രോ​ഗ​ബാ​ധി​ത​രി​ല്‍ ക്ഷ​യ​രോ​ഗ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യും അ​വ​യു​ടെ ചി​കി​ത്സാ​രീ​തി​ക​ളെ​പ്പ​റ്റി​യും ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ. ​ദേ​വ്കി​ര​ണ്‍ വി​വ​രി​ച്ചു. പ​ക​ര്‍​ച്ചാ സാ​ധ്യ​ത​യു​ള്ള ക്ഷ​യ​രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്ന 15 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ലെ ക്ഷ​യ​രോ​ഗ സാ​ധ്യ​ത​യെ​ക്കു​റി​ച്ചും അ​വ​ര്‍​ക്കാ​യി പു​തു​താ​യി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ചും ച​ട​ങ്ങി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​ധ​നൂ​ജ എ​ച്ച്ഐ​വി ബോ​ധ​വ​ത്ക​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.