അ​ങ്ങാ​ടി​പ്പു​റ​ത്ത് എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു
Wednesday, December 2, 2020 11:32 PM IST
അ​ങ്ങാ​ടി​പ്പു​റം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക വി​ഷ​ൻ 2025 മു​ൻ സ്പീ​ക്ക​റും സി​പിഎം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​രാ​ധാ​കൃ​ഷ്ണ​ൻ അ​ങ്ങാ​ടി​പ്പു​റ​ത്തെ പാ​ർ​ട്ടി കാ​ര​ണ​വ​ർ പി.​എ.പ​ര​മേ​ശ്വ​ര​ൻ മാ​സ്റ്റ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം സി.​ദി​വാ​ക​ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ള്ള ന​വാ​സ്, ടി.​കെ.​റ​ഷീ​ദ​ലി, പി.​കെ.​കു​ഞ്ഞു​മോ​ൻ, എ.​ഹ​രി, കെ.​ടി.​നാ​രാ​യ​ണ​ൻ, പി.​അ​ബ്ദു​സ്‌​സ​മ​ദ്, പി.​പ​ത്മ​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ന​ഗ​ര പ്ര​ദേ​ശ​മാ​യി വ​ള​രു​ന്ന അ​ങ്ങാ​ടി​പ്പു​റ​ത്തി​നു അ​നു​യോ​ജ്യ​മാ​യ വി​ക​സ​ന പ​ശ്ചാ​ത്ത​ലം സൃ​ഷ്ടി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി നേ​തൃ​ത്വം ന​ൽ​കി​യ ക​ഴി​ഞ്ഞ​കാ​ല ഭ​ര​ണ സ​മി​തി​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്.

അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മപ​ഞ്ചാ​യ​ത്തി​നെ കു​റി​ച്ചു​ള്ള ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളാ​ണ് ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ജ​ന​കീ​യ ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കും സു​താ​ര്യ​വും അ​ഴി​മ​തി ര​ഹി​ത​വു​മാ​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​നും ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ്.​അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എ. ​ഹ​രി ചൂ​ണ്ടി​ക്കാ​ട്ടി.