അം​ഗ​പ​രി​മി​ത​രു​ടെ സാ​മൂ​ഹി​കജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തണം: മ​ജീ​ഷ്യ​ൻ ആ​ർ.​കെ.​മ​ല​യ​ത്ത്
Saturday, December 5, 2020 12:45 AM IST
നി​ല​ന്പൂ​ർ: അം​ഗ​പ​രി​മി​ത​രു​ടെ സാ​മൂ​ഹി​ക ജീ​വി​ത​വും രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളും മെ​ച്ച​പ്പെ​ട്ടാ​ൽ അ​വ​ർ​ക്ക് സ​ന്തോ​ഷ​ക​ര​മാ​യി ജീ​വി​ക്കാ​നാ​കു​മെ​ന്നും അ​തി​നു സ​ർ​ക്കാ​രും പൊ​തു സ​മൂ​ഹ​വും ബോ​ധ​പൂ​ർ​വം ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും മ​ജീ​ഷ്യ​ൻ ആ​ർ.​കെ.​മ​ല​യ​ത്ത് പ​റ​ഞ്ഞു. ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഡി​ഫ​റ​ന്‍റ്ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് കോ​ണ്‍​ഗ്ര​സ് (ഇ​ൻ​ഡാ​ക്) സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ൻ​ഡാ​ക് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ്

ഡോ. ​എ​ഫ്.​എം. ലാ​സ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കേ​ര​ള സം​സ്ഥാ​ന വി​ക​ലാം​ഗ ക്ഷേ​മ കോ​ർ​പ്പ​റേ​ഷ​ൻ മാ​ന​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​മൊ​യ്തീ​ൻ കു​ട്ടി പൂ​മ​ര​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. അം​ഗ​പ​രി​മി​ത​രും പൊ​തു സ​മൂ​ഹ​വും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​യ്ക്കു​ന്ന​തി​ന് പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക കെ.​വി. സൂ​സ​ന്ന അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ബു കു​ര്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ബൈ​സ് സൈ​നു​ലാ​ബ്ദീ​ൻ, ജെ​സി​ക്ക പ്ര​കാ​ശ് റി​ച്ചാ​ർ​ഡ്, റ​ഹ്മാ​ൻ മു​ണ്ടോ​ട​ൻ, മു​ഹ​സി​ൻ ബാ​ബു വ​ണ്ടൂ​ർ, വി.​ജി.​സ​ജീ​വ്, അ​ബു​ഹ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.