ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം: സി​പി​എം നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Monday, January 18, 2021 12:06 AM IST
കാ​ളി​കാ​വ്: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സി​പി​എം കാ​ളി​കാ​വി​ൽ നൈ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. പു​റ്റ​മ​ണ്ണ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് കാ​ളി​കാ​വ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് തു​ട​ങ്ങി​യ ച​ലോ ദി​ല്ലി മാ​ർ​ച്ചും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ സ​മ​ര​ങ്ങ​ൾ​ക്കും സി​പി​എം ന​ട​ത്തു​ന്ന ഐ​ക്യ​ദാ​ർ​ഢ്യ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് നൈ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന ഐ​തി​ഹാ​സി​ക സ​മ​ര​ങ്ങ​ൾ​ക്ക് രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ൻ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നൈ​റ്റ് മാ​ർ​ച്ചു​ക​ൾ ന​ട​ന്ന് വ​രു​ന്നു​ണ്ട്.
കാ​ളി​കാ​വി​ൽ ന​ട​ന്ന നൈ​റ്റ് മാ​ർ​ച്ച് സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​ടി.​സ​ക്ക​രി​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സിപി​എം, ഡി​വൈ​എ​ഫ്ഐ നേ​താ​ക്കാ​ളാ​യ എ​ൻ.​നൗ​ഷാ​ദ്, എ​ൻ.​എം.​ഷ​ഫീ​ഖ്, പി.​ചാ​ത്തു​ക്കു​ട്ടി, കെ. ​രാ​മ​ച​ന്ദ്ര​ൻ , കൊ​ല്ലാ​ര​ൻ ഫൈ​സ​ൽ, മാ​ന്പ്ര ഷ​ഫീ​ഖ്, റി​യാ​സ് പാ​ലോ​ളി, പി.​കെ.​ജു​നൈ​സ്, പി.​റി​യാ​സ് ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.