വ​ഴി​ക്ക​ട​വ് പാ​ലി​യേ​റ്റീ​വ് ഫി​സി​യോ തെ​റ​പ്പി സെ​ന്‍റര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 22, 2021 12:36 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഫി​സി​യോ തെ​റ​പ്പി സെ​ന്‍റ​ര്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നെ​ടു​മ്പാ​ടി ത​ങ്ക​മ്മ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ടി.​കെ. നൗ​ഫ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഷെ​റോ​ണ റോ​യ്, ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ത്തു​മ്മ ഇ​സ്മാ​യി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജി ക​ണ്ട​ത്തി​ല്‍, വാ​ര്‍​ഡ് അം​ഗം നി​മി​ഷ പി. ​നാ​ഗ​ന്‍, എം.​എം. ന​ജീ​ബ്, എം. ​പ്ര​ദീ​പ്, പി. ​സ​ബാ​ഹ്, അ​ബ്ദു​ൾ റ​ഷീ​ദ്, അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.
ര​ണ്ടു ഹോം ​ഹോം കെ​യ​ര്‍, മാ​ന​സി​കാ​രോ​ഗ്യ പ​രി​ച​ര​ണ വി​ഭാ​ഗം, അ​ട​ക്കം ക്ലി​നി​ക്കി​ന് മാ​സം തോ​റും മൂ​ന്ന് ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​ന്നു​ണ്ട്. വ​ണ്‍​ഡേ ക​ള​ക്ഷ​നി​ലൂ​ടെ​യാ​ണ് ഇ​ത് ക​ണ്ട​ത്തെു​ന്ന​ത്. ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് ഏ​ക​ദി​ന ക​ള​ക്ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.