താ​ത്​കാ​ലി​ക ബൈ​പാ​സ് റോ​ഡ് നി​ർ​മി​ച്ചു
Saturday, January 23, 2021 11:44 PM IST
മ​ക്ക​ര​പ​റ​ന്പ്: ദേ​ശീ​യ​പാ​ത​യി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​കു​രു​ക്കി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി മ​ക്ക​ര​പ​റ​ന്പ് ടൗ​ണ്‍ ജം​ഗ്ഷ​നി​ൽ നി​ന്ന് കു​റു​വ റോ​ഡി​ലേ​ക്ക് താ​ൽ​കാ​ലി​ക ബൈ​പാ​സ് റോ​ഡ് നി​ർ​മി​ച്ചു. മ​ക്ക​ര​പ​റ​ന്പി​ലെ ത​റ​യി​ൽ മൂ​സ ഹാ​ജി​യു​ടെ സ്മ​ര​ണാ​ർ​ത്ഥ​മാ​ണ് കു​ടും​ബ വ​സ്തു​വി​ലൂ​ടെ പൊ​തു​റോ​ഡ് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ച് ന​ൽ​കി മാ​തൃ​ക​യാ​യ​ത്.

മ​ക്ക​ര​പ​റ​ന്പ യൂ​ണി​റ്റ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും ഗ​താ​ഗ​ത​വ​കു​പ്പും പോ​ലി​സും സ​ഹ​ക​രി​ച്ചാ​ണ് ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​ത്. ത​റ​യി​ൽ മൂ​സ​ഹാ​ജി​യു​ടെ സ​ഹോ​ദ​ര​ൻ ത​റ​യി​ൽ അ​ബു​ഹാ​ജി, മ​ക്ക​ളാ​യ മു​സ്ത​ഫ, ബ​ഷീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ ക​രു​വ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.