കോ​വി​ഡ് കാ​ല​ത്തെ നെ​ൽ​കൃ​ഷി വി​ള​വെ​ടു​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി
Monday, January 25, 2021 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് കാ​ല​ത്തെ നെ​ൽ​കൃ​ഷി വി​ള​വെ​ടു​ത്ത് ആ​ലി​പ്പ​റ​ന്പ് ഒ​ട​മ​ല​യി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ഇ​രു​പ​ത്കാ​ര​ൻ. ഒ​ട​മ​ല ആ​ര്യ​പ​റ​ന്പി​ലെ ആ​നി​ക്കാ​ട​ൻ സൈ​ദ്-​ഖ​ദീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ജീ​ബാ​ണ് കോ​വി​ഡ് അ​വ​ധി​ക്കാ​ലം കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വേ​റി​ട്ട​താ​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി പി​താ​വ് തു​ട​ർ​ന്നു പോ​രു​ന്ന നെ​ൽ​കൃ​ഷി ഇ​ത്ത​വ​ണ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് ഈ ​യു​വാ​വ് വ​യ​ലി​ലേ​ക്ക് ഇ​റ​ങ്ങു​ക ആ​യി​രു​ന്നു.
തു​ട​ർ​ന്ന് 30 സെ​ന്‍റോളം വ​രു​ന്ന സ്ഥ​ല​ത്താ​ണ് നെ​ൽ കൃ​ഷി ചെ​യ്ത​ത്. പി​താ​വി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ഒ​പ്പം തു​ട​ക്കം മു​ത​ൽ നി​ലം ഉ​ഴു​തു മ​റി​ക്ക​ൽ, ഞാ​റ് ന​ട​ൽ എ​ന്നി​വ​യും നൂ​റ് ദി​വ​സ​ത്തേ കാ​ത്തി​രി​പ്പി​നു ശേ​ഷം ഇ​പ്പോ​ൾ വി​ള​വെ​ടു​പ്പ്, ക​ച്ച മെ​തി​ക്ക​ൽ എ​ന്നി​വ ര​ണ്ടു ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി. എ​ല്ലാം പ​ഴ​യ ത​നി​മ നി​ല​നി​ർ​ത്തി കൊ​ണ്ടാ​യി​രു​ന്നു. കൂ​ട്ടു​കാ​ർ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കു​ന്പോ​ൾ പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ​ഷി​ക രം​ഗ​ത്തേ​ക്ക് കാ​ൽ​വെ​പ്പ് ന​ട​ത്തി മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​കു​ക​യാ​ണ് കോ​യ​ന്പ​ത്തൂ​രി​ൽ ന​ഴ്സിം​ഗ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ ഈ ​യു​വ ക​ർ​ഷ​ക​ൻ.
പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു മു​ക​ളി​ലാ​യി തു​ട​ങ്ങി​യ ത​ന്‍റെ നെ​ൽ​കൃ​ഷി​യി​ൽ മി​ക​ച്ച വി​ള​വെ​ടു​പ്പ് എ​ടു​ക്കാ​ൻ സാ​ധി​ച്ചെ​ന്നും തു​ട​ർ​ന്നും പ​ഠി​പ്പും കൃ​ഷി​യും ഒ​രു പോ​ലെ കൊ​ണ്ടു പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും പി​ന്തു​ണ​യു​മാ​യി വീ​ട്ടു​കാ​രും കൂ​ട്ടു​കാ​രും ഉ​ണ്ടെ​ന്നും മു​ജീ​ബ് പ​റ​ഞ്ഞു.
വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച ഞാ​റ് ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ചെ​യ്ത​ത്.​സ​ഹ​പാ​ഠി​ക​ളും നാ​ട്ടു​കാ​രും കു​ടും​ബ​ക്കാ​രും വി​ള​വെ​ടു​പ്പ് ആ​ഘോ​ഷ​മാ​ക്കാ​ൻ എ​ത്തി​യി​രു​ന്നു.