രാ​ഹു​ൽ ഗാ​ന്ധി 27നു ​ജി​ല്ല​യി​ൽ
Monday, January 25, 2021 11:54 PM IST
മ​ല​പ്പു​റം: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി രാ​ഹു​ൽ ഗാ​ന്ധി എം​പി 27നു ​മ​ല​പ്പു​റം ജി​ല്ല​യി​ൽ എ​ത്തി​ച്ചേ​രും. രാ​വി​ലെ 12 മ​ണി​ക്ക് വ​ണ്ടൂ​ർ ഗേ​ൾ​സ് വെ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ൽ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ​യും പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും,
ര​ണ്ടു മ​ണി​ക്ക് മ​ന്പാ​ടി​ൽ വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് ത്രിതലപ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ത്ഥി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മൂ​ന്നു മ​ണി​ക്ക് രാ​ഹു​ൽ ഗാ​ന്ധി എം​പി നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ സാ​മ​ഗ്രി​ക​ൾ കൈ​മാ​റും.
തു​ട​ർ​ന്ന് ഒ​സി​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ക്കു​ന്ന നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് ത്രിതല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ത്ഥി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം വൈ​കി​യി​ട്ട് 4.30 നു ​അ​രീ​ക്കോ​ടി​ൽ ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് ത്രിതല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ത്ഥി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് അ​റി​യി​ച്ചു.