ബി​ജെ​പി​യു​ടെ തീ​വ്ര​ഹി​ന്ദു​ത്വ​ത്തെ കോ​ണ്‍​ഗ്ര​സി​ന്‍റെ മൃ​ദു​ഹി​ന്ദു​ത്വം കൊ​ണ്ട് നേ​രി​ടാ​നാ​കി​ല്ല: എ.​ വി​ജ​യ​രാ​ഘ​വ​ൻ
Tuesday, February 23, 2021 12:41 AM IST
നി​ല​ന്പൂ​ർ: ബി​ജെ​പി​യു​ടെ തീ​വ്ര​ഹി​ന്ദു​ത്വ​ത്തെ കോ​ണ്‍​ഗ്ര​സി​ന്‍റെ മൃ​ദു​ഹി​ന്ദു​ത്വം കൊ​ണ്ട് നേ​രി​ടാ​നാ​കി​ല്ലെ​ന്ന് സി​പി​എം ആ​ക്ടി​ങ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് വീ​ണ്ടും എ​ൽ​ഡി​എ​ഫ് എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ന​ട​ത്തു​ന്ന വി​ക​സ​ന മു​ന്നേ​റ്റ യാ​ത്ര​യു​ടെ സ്വീ​ക​ര​ണ സം​ഗ​മം നി​ല​ന്പൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മൃ​ദു​ഹി​ന്ദു​ത്വ ന​യ​ത്തി​ൽ നി​ന്ന് തീ​വ്ര​ഹി​ന്ദു​ത്വ നി​ല​പാ​ടി​ലേ​ക്ക് മാ​റാ​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് വേ​ഗ​ത്തി​ൽ സാ​ധി​ക്കും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
അ​വ​സാ​ന​മാ​യി പോ​ണ്ടി​ച്ചേ​രി​യും ഇ​താ​ണ് സം​ഭ​വി​ച്ച​ത്. ബാ​ബ​രി മ​സ്ജി​ദ് പൊ​ളി​ക്കാ​ൻ കൂ​ട്ട് നി​ന്ന കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ൾ പ​ള്ളി പൊ​ളി​ച്ച സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് വി​ളി​ക്കാ​ത്ത​തി​ൽ വേ​വ​ലാ​തി​പ്പെ​ടു​ക​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യു​ള്ള സ​ഖ്യം തു​ട​രു​മോ എ​ന്ന് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും എ.​വി​ജ​യ​രാ​ഘ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​തു​പ​ക്ഷം തീ​വ്ര ഹി​ന്ദു​ത്വ​ത്തി​ന് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​ല്ലെന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.
ഒ​രാ​ളും പ​ട്ടി​ണി കി​ട​ക്കാ​ത്ത ലോ​ക​ത്തെ ഏ​ക​പ്ര​ദേ​ശ​മാ​യി കേ​ര​ളം മാ​റി. മാ​റ്റ​ത്തി​ന്‍റെ വ​സ​ന്ത​കാ​ല​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ. ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​വി​ക​സ​ന​ത്തി​ലൂ​ടെ വേ​ഗ​​മേ​റി​യ കേ​ര​ളം സൃ​ഷ്ടി​ച്ചു. തു​ട​ർ ഭ​ര​ണ​ത്തി​ൽ പ്ര​ഥ​മ​പ​രി​ഗ​ണ​ന സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​കും. വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി കൊ​ണ്ടു​വ​രും. നി​ല​ന്പൂ​രി​ല​ട​ക്കം കോ​ണ്‍​ഗ്ര​സ് ഗു​ണ്ട​ക​ളെ തീ​റ്റി​പോ​റ്റു​ക​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ആ​രോ​പി​ച്ചു.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ അം​ഗ​ങ്ങ​ളാ​യ കെ.​പി.രാ​ജേ​ന്ദ്ര​ൻ, അ​ഡ്വ.​സ​തീ​ദേ​വി, പി.​ടി.​ജോ​സ്, കെ.​ലോ​ഹ്യ, പി.​കെ.​രാ​ജ​ൻ, കെ.​പി.​മോ​ഹ​ൻ, എ​ൽ​ഡി​എ​ഫ് ജി​ല്ലാ നേ​താ​ക്ക​ളാ​യ പി.​പി.​സു​നീ​ർ, ഇ.​എ​ൻ.​മോ​ഹ​ൻ​ദാ​സ്, പി.​കെ.​സൈ​ന​ബ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​പ​ദ്മാ​ക്ഷ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.