ആ​റു കോ​ടി​യു​ടെ താ​നൂ​ർ ഹാ​ർ​ബ​ർ മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Tuesday, February 23, 2021 12:42 AM IST
മ​ല​പ്പു​റം: താ​നൂ​ർ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം പ​തി​നാ​യി​രം പേ​ർ​ക്ക് നേ​രി​ട്ടും ഒ​രു ല​ക്ഷ​മാ​ളു​ക​ൾ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 600 ട​ണ്‍ അ​ധി​ക മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് തു​റ​മു​ഖം അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 86 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ താ​നൂ​ർ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​നൂ​ർ പു​തി​യ​ക​ട​പ്പു​റം, ചീ​രാ​ൻ ക​ട​പ്പു​റം, എ​ട​ക്ക​ട​പ്പു​റം, എ​ളാ​ര​ൻ ക​ട​പ്പു​റം, പ​ണ്ടാ​ര​ൻ ക​ട​പ്പു​റം ഒ​ള​ർ​മ​ൻ ക​ട​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​താ​ഭി​വൃ​ദ്ധി​യ്ക്ക് ഹാ​ർ​ബ​ർ പ്ര​യോ​ജ​ന​പ്പെ​ടും. താ​നൂ​ർ ഹാ​ർ​ബ​ർ പ്ര​വൃ​ത്തി പു​ന:​രാ​രം​ഭി​ച്ച സ​ർ​ക്കാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് അ​ഞ്ച് മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ൾ ക​മ്മീ​ഷ​ൻ ചെ​യ്ത​തി​ന് പു​റ​മെ മൂ​ന്ന് തു​റ​മു​ഖ​ങ്ങ​ൾ കൂ​ടി തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കാ​നാ​യി. മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യ്ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ച​ട​ങ്ങി​ൽ ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ധ്യ​ക്ഷ​യാ​യി.​ഹാ​ർ​ബ​ർ യാ​ഥാ​ർ​ത്ഥ്യ​മാ​യ​തോ​ടെ 50 ദി​വ​സം അ​ധി​ക​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് സാ​ധി​ക്കു​മെ​ന്നും അ​തു​വ​ഴി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​രു​മാ​നം വ​ർ​ധി​ക്കു​മെ​ന്നും മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ഇ​ട​നി​ല​ക്കാ​രു​ടെ കൊ​ള്ള ത​ട​യാ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യ്ക്ക് സ​ർ​ക്കാ​ർ നി​യ​മ​പ​രി​ര​ക്ഷ ന​ൽ​കി. ഇ​തു​വ​ഴി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യ്്ക്ക് ന്യാ​യ വി​ല സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്കി.​കേ​ര​ള​തീ​രം സ്വ​കാ​ര്യ കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്ക് തീ​റെ​ഴു​താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യി ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ള്ള​വ​ർ ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ഗി​രി​രാ​ജ് സി​ങ് ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി. സ​മ്മേ​ള​ന ഉ​ദ്ഘാ​ട​നം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ.​കെ​ടി ജ​ലീ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹാ​ർ​ബ​ർ എ​ഞ്ചി​നീ​യ​റി​ങ് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ എം.​പി രാ​ജീ​വ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
താ​നൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി.​അ​ബ്ദു​റ​ഹ്മാ​ൻ എം​എ​ൽഎ അ​ധ്യ​ക്ഷ​നാ​യി. മ​ത്സ്യ​ബ​ന്ധ​ന ഹാ​ർ​ബ​ർ എ​ഞ്ചി​നീ​യ​റി​ങ് വ​കു​പ്പ് സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.