ശി​ഹാ​ബ് ത​ങ്ങ​ൾ ആ​ശു​പ​ത്രി​ക്ക് മ​ക്ക​ര​പ്പ​റ​ന്പ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഒ​ന്ന​ര കോ​ടി ന​ൽ​കി
Wednesday, February 24, 2021 12:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തി​രൂ​ർ കോ​ഓ​പ്പ​റേ​റ്റീ​വ് ആശുപത്രി ആ​ൻഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ ലി​മി​റ്റ​ഡി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ന് മ​ക്ക​ര​പ്പ​റ​ന്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഒ​ന്ന​ര കോ​ടി രൂ​പ നി​ക്ഷേ​പം ന​ൽ​കി.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, സെ​ക്ര​ട്ട​റി ഹ​നീ​ഫ പെ​രി​ഞ്ചീ​രി എ​ന്നി​വ​രി​ൽ നി​ന്ന് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ തു​ക ഏ​റ്റു​വാ​ങ്ങി.
ഹോ​സ്പി​റ്റ​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​ഉ​ണ്ണീ​ൻ​കു​ട്ടി ഹാ​ജി, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ഡ്വ.​ഷെ​മീ​ർ കോ​പ്പി​ലാ​ൻ, രാ​ജ​ൻ മാ​സ്റ്റ​ർ കു​റു​വ, അ​ല്ലൂ​ർ മ​ര​ക്കാ​ർ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ​ർ സ​യ്യി​ദ് ഫ​സ​ലു​ദ്ദീ​ൻ, അ​ഡ്വ.​മു​സ​മ്മി​ൽ, കെ.​ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ഈ ​ഹോ​സ്പി​റ്റ​ൽ ക്വാ​റ​ന്‍റെ​ൻ സെ​ന്‍റ​റാ​യി വി​ട്ടു​കൊ​ടു​ത്ത് മാ​തൃ​ക കാ​ണി​ച്ചി​രു​ന്നു.