ഇ​എം​എ​സ് ആ​ശു​പ​ത്രി: ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് 3.99 കോ​ടി വി​ത​ര​ണം ചെ​യ്യും
Monday, March 1, 2021 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 2019-20 വ​ർ​ഷ​ത്തെ ലാ​ഭ​വി​ഹി​തം ആ​യ 3.99 കോ​ടി രൂ​പ ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വാ​ർ​ഷി​ക പൊ​തു​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ലാ​ഭ​വീ​തം 2021 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങും.
ന​ട​പ്പു​വ​ർ​ഷ​ത്തെ അ​റ്റാ​ദാ​യം 5.12 കോ​ടി രൂ​പ​യാ​ണ്. പ്രൊ​ഫ​ഷ​ണ​ൽ എ​ജു​ക്കേ​ഷ​ൻ ഫ​ണ്ടി​ൽ​നി​ന്നും ആ​ശു​പ​ത്രി അ​ക്കാ​ദ​മി കാ​ന്പ​സ് അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും ആ​യി മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ര​ള സ​ർ​ക്കാ​രി​നെ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു പ്ര​മേ​യം വാ​ർ​ഷി​ക പൊ​തു യോ​ഗം അം​ഗീ​ക​രി​ച്ചു.
വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഡോ.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ വി.​ശ​ശി​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.
കൃ​ഷ്ണ​ൻ കാ​ര​ങ്ങാ​ട് അ​നു​ശോ​ച​ന​പ്ര​മേ​യ​വും ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ നാ​സി​ർ ആ​ശു​പ​ത്രി​യി​ലെ 2019-20 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു .ക​ഴി​ഞ്ഞ വാ​ർ​ഷി​ക​പൊ​തു​യോ​ഗം മി​നു​ട്സ് ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഓ​ഫീ​സ​ർ ജി​മ്മി കാ​ട്ട​ടി​യും മ​തി​പ്പ് ബ​ഡ്ജ​റ്റ് ഫി​നാ​ൻ​സ് മാ​നേ​ജ​ർ ടി.​വി.​സ​ര​സ്വ​തി​യും അ​വ​ത​രി​പ്പി​ച്ചു.
ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ന്യൂ​റോ നാ​വി​ഗേ​ഷ​ൻ സി​സ്റ്റം, ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ൽ ടോ​ണ്‍ സെ​ല​ക്ട് മി ​കോം​ബ്ലേഷ​ൻ മെ​ഷീ​ൻ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നും അ​ക്കാ​ദ​മി കാ​ന്പ​സി​ന് ഡ​യാ​ലി​സി​സ് ടെ​ക്നി​ഷ്യ​ൻ ന്യൂ​റോ ടെ​ക്നീ​ഷ്യ​ൻ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യം വി​പു​ലീ​ക​രി​ക്കു​ക എ​ന്നീ പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.
ഇ​എം​എ​സ് ഹെ​ൽ​ത്ത് കെ​യ​ർ സ്കീ​മി​ൽ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട മു​ഹ​മ്മ​ദ് ഷ​ഹീ​ർ എ​ന്ന​വ​രു​ടെ അ​വ​കാ​ശി​ക്ക് 50000 രൂ​പ​യു​ടെ ഇ​ൻ​ഷ്വറ​ൻ​സ് ധ​ന​സ​ഹാ​യം ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ.​എ.​മു​ഹ​മ്മ​ദ് വി​ത​ര​ണം ചെ​യ്തു. ശ്രീ​ധ​ര​ൻ ന​ന്ദി പ​റ​ഞ്ഞു.