പെരിന്തൽമണ്ണ: ഒന്നേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. താഴേക്കോട് കാപ്പുമുഖത്ത് വച്ച് മണ്ണാർക്കാട് തെങ്കര സ്വദേശി അബ്ദുൾ മുത്തലിബ് (39)നെ 1.850 കിലോഗ്രാം കഞ്ചാവുമായാണ് അറസ്റ്റ് ചെയ്തത്. അട്ടപ്പാടി, തെങ്കര കേന്ദ്രീകരിച്ച് രഹസ്യകേന്ദ്രങ്ങളിൽ സംഭരിക്കുന്ന കഞ്ചാവ് ആവശ്യക്കാർക്ക് കിലോഗ്രാമിന് 25000 രൂപ മുതൽ വിലയിട്ടാണ് ഇടനിലക്കാർ പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നത്.
പെരിന്തൽമണ്ണ ജൂണിയർ എസ്ഐ പ്രമോദ്, ജില്ലാ ആന്റിനർക്കോട്ടിക് സ്ക്വാഡിലെ ഇ.ജെ.മുരളീധരൻ ,കൃഷ്ണകുമാർ, പ്രശാന്ത് പയ്യനാട്, മനോജ്കുമാർ, സ്റ്റേഷനിലെ എഎസ്ഐ ജിജോ, ഷാജി, ഷിഹാബുദീൻ, പ്രഫുൽ, കബീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബിജഐസ് ജില്ലാ നേതൃ യോഗം
മലപ്പുറം: ഭാരതീയ ജനസേന (ബിജഐസ്) മലപ്പുറം ജില്ലാ നേതൃ യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.കെ.ബിനു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ ചെയർമാൻ പ്രദീപ് ചുങ്കപ്പള്ളി അധ്യക്ഷത വഹിച്ചു.
കണ്‍വീനർ എ.കെ.പുരുഷോത്തമൻ, വൈസ് ചെയർമാൻ ദിലീപ് മുന്നരശ്ശൻ വീട്ടിൽ, ജില്ലാ ജോ. കണ്‍വീനർ സുരേഷ് കുമാർ ചെറുകാട്, ജില്ലാ ട്രഷറർ സുരേഷ് കുമാർ തെക്കേമണ്ണിൽ, ആനന്ദൻ കാടാന്പുഴ, ഉണ്ണികൃഷ്ണൻ തിരൂർ, വിപിൻ കോടിയിൽ പെരിന്തൽമണ്ണ, ശശിധരൻ മങ്കട എന്നിവർ പ്രസംഗിച്ചു.