പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കെ.​പി. മു​സ്ത​ഫ​യെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം നീ​ക്കം
Monday, March 1, 2021 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ മു​സ്ലിം ലീ​ഗ് മു​ൻ നേ​താ​വി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം ആ​ലോ​ച​ന. മ​ല​പ്പു​റം ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്ന കെ.​പി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യെ​യാ​ണ് ഈ ​സീ​റ്റി​ലേ​ക്ക് പാ​ർ​ട്ടി പ​രി​ഗ​ണി​ക്കു​ന്ന​ത്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മു​ൻ​കാ​ല രാ​ഷ്ട്രീ​യ ച​രി​ത്രം പ്ര​ശ്ന​മ​ല്ല എ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്.
മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ട​തു​പ​ക്ഷം ഇ​ത്ത​വ​ണ പി​ടി​ച്ചെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന സീ​റ്റാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ. ക​ഴി​ഞ്ഞ ത​വ​ണ വെ​റും 579 വോ​ട്ടു​ക​ൾ​ക്ക് ന​ഷ്ട​മാ​യ മ​ണ്ഡ​ലം സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി നേ​ടാ​നാ​ണ് സി​പി​എം ശ്ര​മം. മ​ല​പ്പു​റം ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ്വാ​ധീ​ന​വു​മു​ള്ള കു​ടും​ബാം​ഗം എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് കെ.​പി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യെ സി​പി​എം പ​രി​ഗ​ണി​ക്കാ​ൻ കാ​ര​ണം. കെ.​പി മു​ഹ​മ്മ​ദ് മു​സ്ത​ഫ അ​ല്ലെ​ങ്കി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീ​മി​നാ​ണ് സാ​ധ്യ​ത.
മു​ൻ എം​എ​ൽ​എ​യും ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ സ്ഥാ​നാ​ർ​ഥി ആ​കു​ക​യും ചെ​യ്ത വി. ​ശ​ശി​കു​മാ​റും സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ണ്ട്. പ​ക്ഷേ മ​ത്സ​രി​ക്കാ​ൻ ഇ​ല്ലെ​ന്നാ​ണ് ശ​ശി​കു​മാ​റി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ട്. മ​ഞ്ഞ​ളാം​കു​ഴി അ​ലി മ​ങ്ക​ട​യി​ലേ​ക്കു മാ​റു​ക​യും പ​ക​രം പു​തു​മു​ഖ​ങ്ങ​ൾ ആ​രെ​ങ്കി​ലും വ​രി​ക​യും ചെ​യ്താ​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പ​രീ​ക്ഷ​ണം വി​ജ​യം കാ​ണും എ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് സി​പി​എം.
ലീ​ഗി​ന് മു​ൻ​തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വ്യ​ക്തി പ്ര​ഭാ​വം കൊ​ണ്ട് നേ​ടു​ന്ന വോ​ട്ടു​ക​ളാ​ണ് വി​ധി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​കം. അ​തു​കൊ​ണ്ടാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യെ പ​രീ​ക്ഷി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം.
സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​ണ്ഡ​ലം പി​ടി​ക്കു​ക എ​ന്ന​താ​ണ് കാ​ല​ങ്ങ​ളാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ട​തു​മു​ന്ന​ണി മു​ന്നോ​ട്ട് വെ​ക്കു​ന്ന ത​ന്ത്രം. ടി.​കെ ഹം​സ​യും ഇ​പ്പോ​ൾ ലീ​ഗ് അം​ഗ​മാ​യ മു​ൻ ഇ​ട​തു എം​എ​ൽ​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി​യും കെ.​ടി. ജ​ലീ​ലും പി.​വി അ​ൻ​വ​റും വി. ​അ​ബ്ദു​റ​ഹ്മാ​നും എ​ല്ലാം ഈ ​ത​ന്ത്ര​ത്തി​ന്‍റെ പ്ര​യോ​ക്ത​ക്ക​ൾ ആ​ണ്. നേ​ടി​യ മ​ണ്ഡ​ല​ങ്ങ​ൾ നി​ല നി​ർ​ത്തു​ക, ക​ഴി​ഞ്ഞ ത​വ​ണ നേ​രി​യ വോ​ട്ടു​ക​ൾ​ക്ക് ന​ഷ്ട​മാ​യ മ​ണ്ഡ​ല​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക.
ഇ​ത്ത​വ​ണ എ​ട്ടു സീ​റ്റെ​ങ്കി​ലും നേ​ടാ​നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മം.