ക​ര​ടു​വി​ജ്ഞാ​പ​നം: ​രാ​ഷ്‌ട്രീയ നേ​തൃ​ത്വ​ത്തി​നെ​തി​രേ ക​ർ​ഷ​ക​രോ​ഷം
Tuesday, March 2, 2021 11:50 PM IST
ക​രു​വാ​ര​കു​ണ്ട്: ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ക​രു​വാ​ര​കു​ണ്ടി​ലെ മ​ല​യോ​ര ക​ർ​ഷ​ക​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തി​യി​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു ക​ർ​ഷ​ക​രെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു.
രാ​ഹു​ൽ ഗാ​ന്ധി എം​പി ​യെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ല്ലെ​ന്നും ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. എ.​പി അ​നി​ൽ​കു​മാ​ർ എംഎൽഎ സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഫ​ല​പ്ര​ദ​മാ​യ മ​റു​പ​ടി​യും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ല്ല. ക​ത്തു​ന്ന വെ​യി​ലി​നെ പോ​ലും അ​വ​ഗ​ണി​ച്ച് 17 ദി​വ​സം സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങ​ന്ന നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ലെ ആ​ശ​ങ്ക പ​ങ്കു​വ​ച്ച് സ​മ​രം ന​യി​ച്ച​ത്.
സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​നു ചു​റ്റു​മു​ള്ള 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ​യാ​യി​രു​ന്നു ക​രു​വാ​ര​കു​ണ്ടി​ൽ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി സ​മ​രം ന​ട​ത്തി​യ​ത്. തെരഞ്ഞെടുപ്പ് പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ൽ വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ താ​ത്കാ​ലി​ക​മാ​യി സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​ട്ടും, മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​രു​വാ​ര​കു​ണ്ട്, കേ​ര​ളാ എ​സ്റ്റേ​റ്റ്, കാ​ളി​കാ​വ്, ചോ​ക്കാ​ട് എ​ന്നീ നാ​ലു വി​ല്ലേ​ജു​ക​ളെ​യും ബാ​ധി​ക്കു​ന്ന​താ​ണ് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം. ഒ​ട്ടേ​റെ ക​ർ​ഷ​ക​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ക​ർ​ഷ​ക​സ​മ​രം.