ഭി​ന്നശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി തെ​റ​പ്പി​ക​ൾ പു​ന​രാ​രം​ഭി​ച്ചു
Thursday, March 4, 2021 12:30 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള തെ​റ​പ്പി​ക​ൾ പു​ന​രാ​രം​ഭി​ച്ചു. കോ​വി​ഡ് മൂ​ലം ഒ​രു വ​ർ​ഷ​മാ​യി തെ​റപ്പി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നു ആ​വ​ശ്യം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് തെ​റാ​പ്പി പു​ന​രാ​രം​ഭി​ച്ച​ത്. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി മ​ന:​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ലെ സി​ഡി​എം​ആ​ർ​പി, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ ചേ​ർ​ന്നാ​ണ് ക​രു​വാ​ര​ക്കു​ണ്ടി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് സ്പീ​ച്ച് തെ​റാ​പ്പി, ഒ​ക്യു​പ്പേ​ഷ​ൻ തെ​റാ​പ്പി, കൗ​ണ്‍​സി​ലിം​ഗ് എ​ന്നി​വ ന​ൽ​കു​ന്ന​ത്.
എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും ഭ​വ​നം പ​റ​ന്പി​ലെ ബ​ഡ്സ് സ്കൂ​ളി​ൽ ന​ട​ന്നു വ​ന്നി​രു​ന്ന ക്ലാ​സ് കോ​വി​ഡ് മൂ​ലം ഒ​രു വ​ർ​ഷ​മാ​യി ഓ​ണ്‍​ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
ഒ​ക്യു​പ്പേ​ഷ​ൻ തെ​റാ​പ്പി​സ്റ്റ് വി.​പി.​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് നി​സി മ​റി​യം, സൈ​ക്കോ​ള​ജി​സ്റ്റ് മ​ഞ്ചു, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി.​ഉ​മ്മ​ർ, കെ.​എ​ച്ച്.​ഹ​രി​ത, പി.​സു​മ​യ്യ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.