ജി​ല്ലാ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി
Thursday, March 4, 2021 12:30 AM IST
മ​ല​പ്പു​റം: ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക,സ​ഹ​ക​ര​ണ മ​ന്ത്രി​യു​മാ​യി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ഉ​ണ്ടാ​ക്കി​യ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി. ജീ​വ​ന​ക്കാ​ർ മ​ല​പ്പു​റം ടൗ​ണി​ൽ പ്ര​ക​ട​ന​വും ന​ട​ത്തി.
എം​ഡി​സി ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ബാ​ങ്ക് ഹെ​ഡോ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കെ അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​റ്റ്മെ​ന്‍റ് ഫോ​ർ​മു​ല​ക്ക് വി​രു​ദ്ധ​മാ​യി ശ​ന്പ​ളം വെ​ട്ടി​ക്കു​റ​ച്ചും മി​നി​മം ബെ​നി​ഫി​റ്റ് നി​ഷേ​ധി​ച്ചു​മു​ള്ള ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​സ​ൽ അ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​കെ. മൂ​സ​ക്കു​ട്ടി,എ.​കെ അ​ബ​ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.