സം​സ്ഥാ​ന ജൂ​ണി​യ​ർ വൂഷു: പൂ​ക്ക​ള​ത്തൂ​ർ സ്കൂ​ളി​ന് സ്വ​ർ​ണ​വും വെ​ള്ളി​യും
Friday, March 5, 2021 12:09 AM IST
മ​ഞ്ചേ​രി: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന പ​ത്തൊ​ന്പ​താ​മ​ത് സം​സ്ഥാ​ന അമച്വ​ർ ജൂ​ണി​യ​ർ വൂഷു ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യ്ക്ക് മി​ക​ച്ച നേ​ട്ടം.
പൂ​ക്ക​ള​ത്തൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ണ്‍ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി റു​ക്സീ​ന ജു​ബി​ൻ, പ്ല​സ് വ​ണ്‍ കോ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​നി കെ. ​നി​ഷാ​ന എ​ന്നി​വ​രാ​ണ് നേ​ട്ടം കൊ​യ്ത​ത്. ജൂ​ണി​യ​ർ ഗേ​ൾ​സ് 56 കെ​ജി വി​ഭാ​ഗ​ത്തി​ൽ റു​ക്സീ​ന ജു​ബി​ൻ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ​പ്പോ​ൾ നി​ഷാ​ന​യ്ക്ക് ജൂ​ണി​യ​ർ ഗേ​ൾ​സ് 52 കെ.​ജി വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി മെ​ഡ​ലും ല​ഭി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം പ​ഞ്ചാ​ബി​ൽ ന​ട​ന്ന ദേ​ശീ​യ വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ റു​ക്സീ​ന​യും സ​ബ്ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ഷാ​ന​യും പ​ങ്കെ​ടു​ത്തി​രു​ന്നു.
മാ​ർ​ച്ച് 10 മു​ത​ൽ 15 വ​രെ ഹ​രി​യാ​ന​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ വു​ഷു ജൂ​ണി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നായി റു​ക്സീ​ന ജു​ബി​ൻ മത്സരിക്കും.