ജ്വ​ല്ല​റി മോ​ഷ​ണം: ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്രതി 14 വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ
Friday, March 5, 2021 12:09 AM IST
കൊ​ണ്ടോ​ട്ടി:​ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ ആ​ൾ 14 വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ. ക​ട​ലു​ണ്ടി സ്വ​ദേ​ശി ഷൈ​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കി​ഴി​ശേ​രി​യി​ൽ 2007ലാ​യി​രു​ന്നു സം​ഭ​വം. ജ്വ​ല്ല​റി​യു​ടെ പി​റ​കു​വ​ശം തു​ര​ന്ന് 150 ഗ്രാം ​സ്വ​ർ​ണ​വും 12,000 രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യി​രു​ന്ന​ത്. പി​ന്നീ​ട് ഷൈ​ജു ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് കൊ​ണ്ടോ​ട്ടി ഡി​വൈ​എ​സ്പി കെ.​അ​ഷ്റ​ഫി​ന്‍റെ നി​ർ​ദേ​ശ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.
കൊ​ണ്ടോ​ട്ടി സി​ഐ ച​ന്ദ്ര​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, എ​സ്ഐ​മാ​രാ​യ വി ​വി​മ​ൽ, ഷ​റ​ഫു​ദീ​ൻ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ​മി​ത്, ഒ.ര​തീ​ഷ്, സ്മി​ത എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.