അ​ങ്ങാ​ടി​പ്പു​റ​ത്ത് ച​ര​ക്കു​ലോ​റി​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തു ഭീ​ഷ​ണി​യാ​കു​ന്നു
Friday, March 5, 2021 12:11 AM IST
അ​ങ്ങാ​ടി​പ്പു​റം: കോ​ഴി​ക്കോ​ട് - പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ലെ അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം ച​ര​ക്കു ലോ​റി​ക​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. ദേ​ശീ​യ പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റം പോ​ളി ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​ര​ത്താ​ണ് അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്ന ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​രു​പ​തി​ൽ കൂ​ടു​ത​ൽ ച​ര​ക്കു ലോ​റി​ക​ൾ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഒ​രു പോ​ലെ ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്.
ഏ​റെ അ​പ​ക​ട സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ലോ​റി​ക​ളു​ടെ പാ​ർ​ക്കിം​ഗ് മറ്റൊരു സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ലു വ​രി​പ്പാ​ത ആ​യ​തി​നാ​ൽ ഒ​ട്ടു​മി​ക്ക സ​മ​യ​ങ്ങി​ളി​ലും ഇ​വി​ട​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടുന്നത്. ഇ​തി​നു പു​റ​മെ​യാ​ണ് അ​ങ്ങാ​ടി​പ്പു​റം മേ​ൽ പാ​ല​ത്തി​നും പെ​രി​ന്ത​ൽ​മ​ണ്ണ ജൂ​ബി​ലി ജം​ഗ്ഷ​നും ഇ​ട​യി​ൽ ഇ​ത്ത​ര​ത്തി​ൽ ലോ​റി​ക​ൾ നി​ർ​ത്തി​യി​ട്ടി​ട്ടു​ള്ള​ത്. ഏ​റെ അ​പ​ക​ട സാ​ധ്യ​ത വി​ളി​ച്ചു വ​രു​ത്തു​ന്ന ഇ​ത്ത​രം പാ​ർ​ക്കിം​ഗി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ഭാ​ഗ​ത്തു നി​ന്നു ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.