കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ലെ കൊ​ല​പാ​ത​കം : തൊ​ണ്ടി​മു​ത​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Friday, March 5, 2021 12:11 AM IST
മ​ഞ്ചേ​രി: നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ വ​ച്ച് തൂ​പ്പു​കാ​രി കോ​വി​ല​ക​ത്തു​മു​റി ചി​റ​ക്ക​ൽ രാ​ധ(49)​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ചാ​ര​ണ പു​രോ​ഗ​മി​ക്ക​വെ തൊ​ണ്ടി മു​ത​ലു​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി കീ​ഴ്കോ​ട​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
വ​ള, മാ​ല, സ്റ്റെ​ഡ്, മൊ​ബൈ​ൽ ഫോ​ണ്‍, മൃ​ത​ദേ​ഹം കെ​ട്ടി​വ​ച്ച ചാ​ക്ക് എ​ന്നി​ങ്ങ​നെ അ​ഞ്ചു തൊ​ണ്ടി മു​ത​ലു​ക​ളാ​ണ് ഇ​ന്ന് ഹാ​ജ​രാ​ക്കേ​ണ്ട​ത്.
2014 ഫെ​ബ്രു​വ​രി അ​ഞ്ചി​നു രാ​വി​ലെ ഒ​ന്പ​ത​ര​യ്ക്കാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് തൂ​ത്തു​വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ രാ​ധ​യെ പ്ര​തി​ക​ൾ ശ്വാ​സം മു​ട്ടി​ച്ചും ച​വി​ട്ടി​യും കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ചാ​ക്കി​ൽ പൊ​തി​ഞ്ഞു കെ​ട്ടി അ​മ​ര​ന്പ​ലം ചു​ള്ളി​യോ​ട് ഉ​ണ്ണി​ക്കു​ളം പൂ​ള​ക്ക​ൽ കു​മാ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ള​ത്തി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.
രാ​ധ​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് വൈ​കീ​ട്ടാ​ണ് മൃ​ത​ദേ​ഹം കു​ള​ത്തി​ൽ പൊ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 10ന് ​രാ​വി​ലെ കു​ളം വ​റ്റി​ച്ച് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് രാ​ധ​യു​ടേ​തെ​ന്നു ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. തു​ട​ർ​ന്ന്
ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ബി. ​സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​ത്.
അ​ന്വേ​ഷ​ണ​ത്തി​ൽ നേ​ര​ത്തെ രാ​ധ​യെ പ്ര​തി​ക​ൾ വാ​ഹ​ന​മി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു വ​ന്നി​രു​ന്നു.
2015 ഫെ​ബ്രു​വ​രി 12 ന് ​മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി പി.​എ​സ് ശ​ശി​കു​മാ​ർ പ്ര​തി​ക​ളാ​യ നി​ല​ന്പൂ​ർ എ​ൽ​ഐ​സി റോ​ഡി​ൽ ബി.​കെ ബി​ജു നാ​യ​ർ(37), ചു​ള്ളി​യോ​ട് കു​ന്ന​ശേ​രി ഷം​സു​ദീ​ൻ എ​ന്ന ബാ​പ്പു​ട്ടി (28) എ​ന്നി​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.
ശി​ക്ഷ മ​തി​യാ​യ​ത​ല്ലെ​ന്ന് കാ​ണി​ച്ച് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ പു​രോ​ഗ​മി​ക്ക​വെ​യാ​ണ് ഹൈ​ക്കോ​ട​തി തൊ​ണ്ടി മു​ത​ലു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.
ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ൽ ബ​ലാ​ത്സം​ഗം എ​ന്ന വ​കു​പ്പ് നി​ർ​വ​ച​ന​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ ശേ​ഷം ഉ​ണ്ടാ​യി​ട്ടു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ കൊ​ല​ക്കേ​സ്, ജ​ഡം തി​രി​ച്ച​റി​യാ​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ ആ​ദ്യ കേ​സ് എ​ന്നി​ങ്ങ​നെ ഏ​റെ അ​പൂ​ർ​വ​ത​ക​ളു​ള്ള കേ​സാ​യി​രു​ന്നു നി​ല​ന്പൂ​ർ രാ​ധാ വ​ധ​ക്കേ​സ്.