മ​യ്യ​ന്താ​നി​യി​ൽ "ഗ്രാ​മ്യ​കം’ മാ​തൃ​കാ പ​ദ്ധ​തി ഒരുങ്ങുന്നു
Saturday, March 6, 2021 12:40 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഗ്രാ​മ്യ​കം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഓ​രോ വീ​ട്ടി​ലും കു​റ്റി​ക്കു​രു​മു​ള​ക് ചെ​ടി വ​ള​ർ​ത്തി​ക്കൊ​ണ്ടാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മു​രി​ങ്ങ, ക​റി​വേ​പ്പി​ല, മാ​വ് തു​ട​ങ്ങി ആ​വ​ശ്യ ചെ​ടി​ക​ളു​ടെ ഉ​ത്പാ​ദ​നം അ​ത​ത് വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​ങ്ങു​ന്ന​താ​ണ് പ​ദ്ധ​തി. വാ​ർ​ഡി​ലെ 345 വീ​ടു​ക​ളി​ലും ന​ഗ​ര​സ​ഭ​യു​ടെ പ്ര​ത്യേ​ക ഫ​ണ്ട് വെ​ക്കാ​തെ ത​ന്നെ ജ​ന​കീ​യ​മാ​യി കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യെ​ന്ന് വാ​ർ​ഡം​ഗം പി.​എം. ബ​ഷീ​ർ പ​റ​ഞ്ഞു.
പു​തി​യ കാ​ല​ത്ത് വാ​ർ​ഡ്ത​ല മോ​ണി​റ്റ​റിം​ഗ് സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് നി​ല​ന്പൂ​രി​ലെ മ​യ്യ​ന്താ​നി ഡി​വി​ഷ​ൻ മാ​തൃ​ക​യാ​വു​ക​യാ​ണ്. ഡി​വി​ഷ​നി​ലെ എ​ല്ലാ പ​ദ്ധ​തി​ക​ളു​ടേ​യും ന​ട​ത്തി​പ്പ് കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ 11-ന് ​ചേ​ർ​ന്ന ഗ്രാ​മ​സ​ഭ​യി​ലാ​ണ് 15 അം​ഗ മോ​ണി​റ്റ​റിം​ഗ് സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​ത്.
പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​നു പ​ങ്കാ​ളി​ത്ത മാ​തൃ​ക കാ​ര്യ​ക്ഷ​മ​മാ​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഡി​വി​ഷ​നി​ൽ ന​ട​പ്പാ​ക്കു​ന്ന എ​ല്ലാ പ​ദ്ധ​തി​ക​ളും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​രീ​ക്ഷി​ക്കാ​നും ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ ചു​ണ്ടി​ക്കാ​ണി​ക്കാ​നും ഈ ​സ​മി​തി​ക്ക് സാ​ധി​ക്കും. കി​ല​യു​ടെ റി​സോ​ഴ്സ് പേ​ഴ്സ​ണും ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ വ​ർ​ഗീ​സ് ത​ണ്ണി​നാ​ലാ​ണ് ഗ്രാ​മ്യ​ക​ത്തി​ന്‍റെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ. ന​ഗ​സ​ഭാം​ഗം പി.​എം. ബ​ഷീ​ർ ചെ​യ​ർ​മാ​നും.
ന​ഗ​ര​സ​ഭ ഇ​ത്ത​വ​ണ വി​ഭാ​വ​നം ചെ​യ്യു​ന്ന മാ​തൃ​കാ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് സ​ന്പൂ​ർ​ണ കു​റ്റി​ക്കു​രു​മു​ള​ക് ന​ഗ​രം. ഗ്രാ​ഫ്റ്റിം​ഗ് രീ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഈ ​കൃ​ഷി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​മാ​ണ് ല​ക്ഷ്യം​വ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ ഓ​രോ വീ​ട്ടി​ലും ആ​വ​ശ്യ​മാ​യ ഗ്രാ​ഫ്റ്റ് കു​രു​മു​ള​ക് തൈ​ക​ൾ സ്വ​യം ഉ​ത്പാ​ദി​പ്പി​ക്കു​വാ​ൻ പ​രി​ശീ​ല​നം ന​ൽ​കും. വീ​ടു​ക​ളി​ലെ ഒ​രാ​ളെ​യെ​ങ്കി​ലും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ പ​ഠി​പ്പി​ക്കും.
കു​റ്റി​ക്കു​രു​മു​ള​ക് തൈ ​ഒ​ന്നി​ന് 300 രൂ​പ മു​ത​ൽ 400 രൂ​പ വ​രെ വി​ല​യു​ണ്ട്. ഞാ​യ​റാ​ഴ്ച മ​യ്യ​ന്താ​നി അ​ങ്ക​ണ​വാ​ടി പ​രി​സ​ര​ത്ത് അ​ഞ്ഞൂ​റ് കൂ​ടു​ക​ളി​ൽ മ​ണ്ണു​നി​റ​ച്ച് ആ​ഫ്രി​ൻ തി​പ്പ​ലി ഗ്രാ​ഫ്റ്റിം​ഗി​നാ​യി ന​ട്ടു.
ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഡി​വി​ഷ​നി​ലെ 20 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത് ചു​ങ്ക​ത്ത​റ​യി​ലെ സ്വ​കാ​ര്യ ന​ഴ്സ​റി​യി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കും. പി​ന്നീ​ട് ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ർ​ഡി​ലെ എ​ല്ലാ വീ​ടു​ക​ളി​ലേ​യ്ക്കും ഒ​രു മ​ദ​ർ​പ്ലാ​ന്‍റ് ഉ​ത്പാ​ദി​പ്പി​ച്ച് ന​ൽ​കും. ഡി​വി​ഷ​നി​ലെ എ​ല്ലാ വീ​ടു​ക​ളി​ലു ഓ​രോ മ​ദ​ർ​പ്ലാ​ന്‍റി​ൽ നി​ന്നു ചു​രു​ങ്ങി​യ​ത് മൂ​ന്ന് തൈ​ക​ളെ​ങ്കി​ലും സ്റ്റ​ന്പാ​ക്കി മാ​റ്റു​വാ​നും ഈ ​ഇ​രു​പ​തു​പേ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ങ്കേ​തി​ക​വി​ദ്യ വ്യാ​പ​ക​മാ​യി പ​രി​ശീ​ലി​പ്പി​ക്കും. ച​ട​ങ്ങി​ൽ വാ​ർ​ഡം​ഗം പി.​എം. ബ​ഷീ​ർ, പി. ​സോ​മ​ൻ, മ​ഠ​ത്തി​ൽ ക​ബീ​ർ, എം.​സി. മാ​ത്തു​ക്കു​ട്ടി, ര​ജീ​ന്ദ്ര​ബാ​ബു, ഗ​ഫൂ​ർ ക​ല്ലി​ങ്ങ​ൽ, ജോ​യി പാ​ണാ​ട്ടി​ൽ, ഉ​ഷാ കു​മാ​രി, സു​ജ ഹ​രി​താ​ല​യം, ത​നൂ​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.