ഇഎംഎ​സ് ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ന്യൂ​റോ​ള​ജി ക്യാ​ന്പ്
Friday, April 9, 2021 1:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഇഎംഎ​സ് മെ​മ്മോ​റി​യ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​ശ​സ്ത ഇ​ന്‍റർ​വെ​ൻ​ഷ​ണ​ൽ ന്യൂ​റോ​ള​ജി​സ്റ്റ് പ്ര​ഫ.മു​ഹ​മ്മ​ദ് സ​ക്കീ​ർ ഹു​സൈ​ൻ (സീ​നി​യ​ർ ക​ണ്‍​സ​ണ്‍​ട്ട​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ന്‍റർ​വെ​ൻ​ഷ​ണ​ൽ ന്യൂ​റോ റേ​ഡി​യോ​ള​ജി യൂ​ണി​വേ​ഴ്സി​റ്റി സൂ​റി​ച്ച്, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഡെ​പ്യൂ​ട്ടി ഹെ​ഡ്) നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​ന്പ്. ആ​ദ്യം ബു​ക്കു ചെ​യ്യു​ന്ന പ​ത്തു പേ​ർ​ക്കാ​യി​രി​ക്കും അ​വ​സ​രം.
ഇ​ൻ​ട്രാ​ക്രേ​നി​യ​ൽ എ​വി​എം, ഡ്യൂ​റ​ൽ എ.​വി, ഫി​സ്റ്റു​ല, ക​രോ​ട്ടി​ഡ് സ്റ്റെ​നോ​സി​സ്, സ്പൈ​ന​ൽ എ.​വി മാ​ൽ​ഫോ​ർ​മേ​ഷ​ൻ, അ​ന്യൂ​റി​സം കോ​യി​ലിം​ഗ്/ ഫ്്്ളോ​ഡൈ​വ​ർ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് എ​ന്നീ അ​സു​ഖ​ങ്ങ​ൾ​ക്കു പ​രി​ഗ​ണ​ന ല​ഭി​ക്കും. ഇഎംഎ​സ് ആ​ശു​പ​ത്രി​ലെ ന്യൂ​റോ​ള​ജി ആ​ൻ​ഡ് ഇ​ന്‍റർ​വെ​ൻ​ഷ​ണ​ൽ ന്യൂ​റോ​ള​ജി വ​കു​പ്പ് മേ​ധാ​വി ഡോ. ​മൊ​യ്നു​ൽ ഹ​ഖ്, ഡോ. ​ആ​ന​ന്ദ് ആ​ർ.വാ​ര്യ​ർ, ഡോ.ആ​ബി​ദ് എ​ന്നി​വ​ർ തു​ട​ർ ചി​കി​ത്സ​ക്കു നേ​തൃ​ത്വം ന​ൽ​കും. ഫോ​ണ്‍: 04933 276036.