ക​നോ​ലി പ്ലോ​ട്ടി​ൽ കാ​ട്ടാ​ന​ക​ൾ
Saturday, April 10, 2021 12:49 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ൽ കാ​ട്ടാ​ന​ക​ളെ കാ​ണ​പ്പെ​ടു​ന്നു. ഇ​വി​ടെ ശു​ചീ​ക​ര​ണ ജോ​ലി​ക്ക് പോ​യ വി​എ​സ്എ​സ് അം​ഗ​ങ്ങ​ൾ കാ​ട്ടാ​ന​ക​ളെ ക​ണ്ടു മ​ട​ങ്ങി. ഇ​വ​രെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് തി​രി​കെ എ​ത്തി​ച്ച​ത് ആ​ർ​ആ​ർ​ടി​ടീം അം​ഗ​ങ്ങ​ൾ. നി​ല​ന്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു ചാ​ലി​യാ​റി​നു കു​റു​കെ ജ​ങ്കാ​ർ സ​ർ​വീ​സ് ഇ​ന്ന​ലെ രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് പോ​യ വ​ന സം​ര​ക്ഷ​ണ സ​മി​തി​യി​ലെ നാ​ലു വ​നി​താം​ഗ​ങ്ങ​ൾ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടു ഭ​യാ​കു​ല​രാ​യി. തു​ട​ർ​ന്നു ച​ങ്ങാ​ട​ത്തി​ൽ മ​റു​ക​ര​യി​ലേ​ക്കു തി​രി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫീ​സ​ർ ഇം​റോ​സ് ഏ​ലി​യാ​സ് ന​വാ​സ് വ​നംവ​കു​പ്പി​ന്‍റെ ആ​ർ​ആ​ർ​ടി ടീ​മി​നെ വി​വ​രം അ​റി​യി​ച്ചു. റ​ബ​ർ ബു​ള്ള​റ്റു​ക​ളും തോ​ക്കു​ക​ളു​മാ​യി എ​ത്തി​യ ഇ​വ​ർ വി​എ​സ്എ​സ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ച​ങ്ങാ​ട​ത്തി​ൽ ചാ​ലി​യാ​ർ പു​ഴ ക​ട​ന്ന് ക​നോ​ലി പ്ലോ​ട്ടി​ലെ​ത്തി.

തു​ട​ർ​ന്നു കൊ​ന്പ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ റ​ബ​ർ ബു​ള്ള​റ്റ് ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ച് കാ​ട്ടി​നു​ള്ളി​ലേ​ക്കു മ​ട​ക്കി വി​ടു​ക​യാ​യി​രു​ന്നു. കോ​വി​ഡ് മൂ​ലം ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ജോ​ലി ഇ​ല്ലാ​തെ വി​ഷ​മ​ത്തി​ലാ​യി​രു​ന്ന മൊ​ട​വ​ണ്ണ, മ​ന്പാ​ട്, ഓ​ടാ​യ്ക്ക​ൽ വ​ന സം​ര​ക്ഷ​ണ സ​മി​തി​ക​ളി​ലെ 11 വ​നി​ത​ക​ളാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ൾ​പ്പെ​ടെ ചെ​യ്തു വ​രു​ന്ന​ത്.