ക​നോ​ലി പ്ലോ​ട്ടി​ലേ​ക്ക് ജ​ങ്കാ​ർ സ​ർ​വീ​സ് തു​ട​ങ്ങി
Saturday, April 10, 2021 12:49 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ ക​നോ​ലി പ്ലോ​ട്ടി​ലേ​ക്ക് ജ​ങ്കാ​ർ സ​ർ​വീ​സ് തു​ട​ങ്ങി. സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ലും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീ​മും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു. നി​ല​ന്പൂ​ർ നോ​ർ​ത്ത് എ​സി​എ​ഫ് ജോ​സ് മാ​ത്യു, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ, എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫീ​സ​ർ ഇം​പ്രോ​സ് ഏ​ലി​യാ​സ് ന​വാ​സ്, തു​ട​ങ്ങി​യ​വ​ർ യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ലോ​ക തേ​ക്ക് മു​ത്ത​ശി​യു​ടെ മ​ടി​ത്ത​ട്ടി​ൽ അ​ല്പം വി​ശ്ര​മി​ച്ച ശേ​ഷം ജ​ങ്കാ​റി​ൽ മ​ട​ക്ക​യാ​ത്ര​യും ന​ട​ത്തി. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ക​നോ​ലി പ്ലോ​ട്ടി​ലെ തൂ​ക്കു​പാ​ലം ത​ക​ർ​ന്ന​തി​നാ​ൽ ഏ​റെ കാ​ല​മാ​യി സ​ഞ്ചാ​രി​ക​ളെ ക​നോ​ലി പ്ലോ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.
ഇ​തു മൂ​ലം വ​നം വ​കു​പ്പി​നു വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​നോ​ലി പ്ലോ​ട്ടി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നി​ര​വ​ധി വ​ന​സം​ര​ക്ഷ​ണ സ​മി​തി (വി​എ​സ്എ​സ്) അം​ഗ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​വും സം​ഭ​വി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് എ​ഫ്ഡി​എ​ഫ് യോ​ഗ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ഇ​ത്ത​ര​മൊ​രു സ​ർ​വീ​സ് വ​നം വ​കു​പ്പ് തു​ട​ങ്ങി​യ​ത്. ക​ണ്ണൂ​രി​ലെ ഉ​ല്ലാ​സ് ബോ​ട്ട് സ​ർ​വീ​സ് എ​ന്ന ക​ന്പ​നി​ക്കാ​ണ് ജ​ങ്കാ​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്തി​നു​ള്ള ക​രാ​ർ ല​ഭി​ച്ച​ത്. 16 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ജ​ങ്കാ​ർ നി​ർ​മി​ച്ച​ത്. ഒ​രേ സ​മ​യം 50 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന സൗ​ക​ര്യ​മാ​ണ് ജ​ങ്കാ​റി​ലു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു സ​ർ​വീ​സി​ൽ 25 പേ​രെ​യാ​ണ് കൊ​ണ്ടു പോ​കു​ക. ര​ണ്ടു വ​ശ​ത്തും റോ​പ്പ് സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ ഒ​രു നി​ശ്ചി​ത പാ​ത​യി​ൽ കൂ​ടി മാ​ത്ര​മേ ജ​ങ്കാ​ർ നീ​ങ്ങു​ക​യു​ള്ളു. നി​ല​വി​ൽ 40 രൂ​പ​യാ​ണ് പ്ര​വേ​ശ​ന ഫീ​സ് ഇ​ന​ത്തി​ൽ വ​നം വ​കു​പ്പ് ഒ​രാ​ളി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​ത്. ഇ​തു ജ​ങ്കാ​ർ സ​ർ​വീ​സി​ന് ഉ​ൾ​പ്പെ​ടെ 80 രൂ​പ​യാ​കും.