നി​ർ​ധ​ന കു​ടും​ബ​ങ്ങൾക്ക് സ്നേ​ഹ​വീ​ട്
Tuesday, April 13, 2021 1:16 AM IST
ക​രു​വാ​ര​കു​ണ്ട്:​ ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽ ദു​രി​ത​ജീ​വി​തം ന​യി​ച്ചി​രു​ന്ന ക​രു​വാ​ര​ക്കു​ണ്ട് ന​ടു​ക്കു​ന്നി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് സ​ന്യാ​സ സ​മൂ​ഹം നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഫാ. ​തോ​മ​സ് തു​ന്പ​ച്ചി​റ​യി​ൽ നി​ർ​വ​ഹി​ച്ചു. കൂ​രാ​ച്ചു​ണ്ട് അ​മീ​ൻ റ​സ്ക്യൂ ടീ​മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്.
ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ ദു​രി​ത ജീ​വി​ത​ം നയിച്ച
അ​യ്യ​പ്പ​ൻ​കാ​വി​ൽ സ​രോ​ജി​നി​യ്്ക്കും ലീ​ല​യ്ക്കുമാണ് വീട് നിർമിച്ചുനൽകിയത്. ച​ട​ങ്ങി​ൽ ഫാ. ​തോ​മ​സ് തെ​ക്ക​യി​ൽ, ഫാ. ​ജോ​സ് പ്ര​കാ​ശ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ, വൈ​സ്പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, ഹ​സീ​ന സ്രാ​ന്പി​ക്ക​ൽ, കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബ​ഷീ​ർ കൊ​ല്ലി​യി​ൽ, ബി​ജു ക​ക്ക​യം, പ​ത്രോ​സ്, സാ​ദി​ഖ്, ല​ത്തീ​ഫ് തെ​ക്കേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.