ലോ​റി കൊ​ക്ക​യി​ലേ​ക്കുമ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു
Tuesday, April 13, 2021 1:33 AM IST
മ​ഞ്ചേ​രി: എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ലോ​റി കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വ് ത​ൽ​ക്ഷ​ണം മ​രി​ച്ചു. മൊ​റ​യൂ​ർ അ​രി​ന്പ്ര പാ​ല​ത്തി​ങ്ങ​ൽ പ​രേ​ത​നാ​യ ക​റു​ത്തേ​ട​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് സ​ഹ​ൽ (23) ആ​ണ് മ​രി​ച്ച​ത്.

ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടിന് കോ​ട​ങ്ങാ​ട് ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലാ​ണ് അ​പ​ക​ടം. ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് മ​ര​ണ​പ്പെ​ട്ട സ​ഹ​ൽ. അ​വി​വാ​ഹി​താ​നാ​ണ്. മാ​താ​വ്:​ഹ​ഫ്സ​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ :റ​സി​യ, ബു​ഷ്റ, സ​മീ​റാ, സാ​ജി​ൽ, സ​ജീ​ർ. കൊ​ണ്ടോ​ട്ടി എ​സ്ഐ പി.​എം സു​ബ്ര​ൻ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷംബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി അ​രി​ന്പ്ര പാ​ല​ത്തി​ങ്ങ​ൽ ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കം ന​ട​ത്തി.